Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊല്ലം- കോട്ടയം മെമു എറണാകുളത്തേക്ക് നീട്ടില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കൊല്ലം- കോട്ടയം റൂട്ടിൽ സർവീസ് നടത്തിയിരുന്ന 66315- 66316 മെമു ട്രെയിന്‍ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയില്‍വേ താത്കാലികമായി മരവിപ്പിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ കൊല്ലം- കോട്ടയം വഴിയില്‍ സ്ഥിരം യാത്രക്കാര്‍ വ്യാപകമായി ആശ്രയിക്കുന്ന മെമു സര്‍വീസ് എറണാകുളത്തേക്ക് നീട്ടുന്നതിനെതിരേ യാത്രക്കാരില്‍ നിന്നും യാത്രാ സംഘടനകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് റെയില്‍വേ മന്ത്രിയുമായും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു തീരുമാനം താത്കാലികമായി മരവിപ്പിച്ചത്.

വേണാട് എക്‌സ്പ്രസിലെ രൂക്ഷമായ യാത്രാത്തിരക്ക് പരിഹരിക്കാനായി നടത്തിയ ഇടപെടലുകളുടെ ഭാഗമായി എറണാകുളം- കോട്ടയം- കൊല്ലം വഴിയില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം റെയില്‍വേ മന്ത്രാലയം അംഗീകരിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യത്തിനു പരിഹാരമായി നിലവില്‍ കൊല്ലം- കോട്ടയം വഴി സര്‍വീസ് നടത്തുന്ന മെമു എറണാകുളത്തേക്ക് നീട്ടാനുള്ള നീക്കമാണുണ്ടായത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നു എംപി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “കൊല്ലം- കോട്ടയം മെമു എറണാകുളത്തേക്ക് നീട്ടില്ല”

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix