Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വൈദ്യുതി പ്രതിസന്ധിയില്ലാതെ കേരളം; പ്രവചിച്ചതിലും കുറഞ്ഞ് വൈദ്യുതി ഉപഭോഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറുകളെച്ചൊല്ലി വിവാദങ്ങൾ തുടരുന്നതിനിടെ നവംബർ ആദ്യവാരം കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയില്ല. വിലകൂടിയ കരാറുകളില്ലാതെ തന്നെ ആവശ്യമായ വൈദ്യുതി ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കെഎസ്ഇബി പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞതാണ് നിലവിലെ വൈദ്യുതി ആവശ്യവും ഉപഭോഗവും.

സംസ്ഥാനത്ത് 5488 മെഗാവാട്ട് പീക്ക് ഡിമാൻഡാണ് കെഎസ്ഇബി പ്രവചിച്ചിരുന്നത്. എന്നാൽ നവംബർ ആദ്യ അഞ്ച് ദിവസങ്ങളിൽ പ്രവചനത്തേക്കാൾ 521 മുതൽ 1008 മെഗാവാട്ട് വരെ കുറവാണ് രേഖപ്പെടുത്തിയത്.

വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ടായി. പ്രതീക്ഷിച്ചതിനേക്കാൾ 0.31 എംയു മുതൽ 8.7 എംയു വരെ ഉപഭോഗം കുറഞ്ഞു. നിലവിലുള്ള വൈദ്യുതി കരാറുകളിലൂടെയും തത്സമയ വിപണിയിൽ നിന്നുമാണ് ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നത്.

ഉപഭോഗം കുറഞ്ഞതോടെ പകൽ സമയങ്ങളിൽ അധിക വൈദ്യുതി വലിയ തോതിൽ തിരിച്ചുനൽകുന്ന സാഹചര്യവുമുണ്ട്. ആദ്യ അഞ്ച് ദിവസങ്ങളിൽ 8.59 എംയു മുതൽ 11.35 എംയു വരെ വൈദ്യുതിയാണ് ഇത്തരത്തിൽ സറണ്ടർ ചെയ്തത്. ഈ കണക്കുകളെല്ലാം പരിശോധിച്ച ശേഷമായിരിക്കും കേരളത്തിന് ആവശ്യമായ വൈദ്യുതി വാങ്ങൽ കരാറുകൾ സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷൻ തീരുമാനമെടുക്കുക.

അതേസമയം, ഫെബ്രുവരി വരെ തത്സമയ വിപണിയിൽ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ പകലും രാത്രിയും വൈദ്യുതി വാങ്ങാൻ ദീർഘകാല കരാറുകൾ ആവശ്യമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix