എറണാകുളം: ആലുവ ചൂർണിക്കര പള്ളിക്കുന്നം മാടവനയിൽ ബ്രൈറ്റ് ബിജുവിനെ (22) ഇടച്ചിറയിലെ അപ്പാർട്ട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ബ്രൈറ്റ് അപ്പാർട്ട്മെന്റിലെത്തിയത്.
രാത്രി എട്ടുമണിയോടെ ബ്രൈറ്റ് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന യുവതി പോലീസിന് മൊഴി നൽകി. തുടർന്ന് ബ്രൈറ്റിന്റെ സഹോദരനെ വിവരമറിയിച്ചു. ഇരുവരും ചേർന്ന് യുവാവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ പത്തിന് അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.
പിതാവ്: ബിജു ജോസഫ്. മാതാവ്: ടിൻസി. സഹോദരങ്ങൾ: ബെസ്റ്റോ ബിജു, ബെനീറ്റ മറിയം ബിജു.




