Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മമ്മൂട്ടിയുടെ സന്ദർശന വിവാദം; വിമർശനങ്ങൾക്ക് മറുപടിയുമായി ബി. ഗോപാലകൃഷ്ണൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: മമ്മൂട്ടിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. മമ്മൂട്ടിയുടെ വരവിൽ താൻ ഏറെ സന്തുഷ്ടനാണെന്നും സ്നേഹത്തിനും സൗഹൃദത്തിനും രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടി മാത്രമല്ല, നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. കേരളത്തിൽ എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകുന്നത് ഇഷ്ടപ്പെടാത്ത ചിലരാണ് ഇത്തരം സൗഹൃദങ്ങളെ എതിർക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ സൗഹൃദം മറ്റുള്ളവർക്ക് മാതൃകയാക്കാവുന്നതാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുഖ്യമന്ത്രി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവരും തന്റെ മകളുടെ വിവാഹത്തിന് എത്തിയിരുന്നു. ഇവരെല്ലാം തന്റെ സുഹൃത്തുക്കളാണെന്നും നേരിട്ട് ക്ഷണിച്ചതിനെ തുടർന്നാണ് ചടങ്ങിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹത്തിന് എത്താൻ കഴിയാതിരുന്ന മുൻമന്ത്രി ആർ. ബിന്ദു വൈകിട്ട് വീട്ടിലെത്തി ആശംസകൾ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

താൻ ബിജെപി പ്രവർത്തകനാണെങ്കിലും രാഷ്ട്രീയവും വ്യക്തിബന്ധങ്ങളും രണ്ടായാണ് കാണുന്നത്. സ്നേഹത്തിനും സൗഹൃദത്തിനും അതിരുകളില്ലെന്നും കേരളത്തിൽ ഐക്യവും സൗഹൃദവും വളരണമെന്നും ബി. ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. ഇത്തരം വിമർശനങ്ങൾ മമ്മൂട്ടിയെ ബാധിക്കില്ലെന്നും അദ്ദേഹം വലിയ മനസ്സിന് ഉടമയാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix