Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിപിഎം വിട്ട് മുസ്ലിം ലീഗിലേക്ക്; എം.കെ. ബാബു ഇന്ന് അംഗത്വം സ്വീകരിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കേരള മൈനിങ് ആൻഡ് ക്രഷിങ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.കെ. ബാബു മുസ്ലിം ലീഗിൽ ചേരുന്നു. ദീർഘകാലമായി സിപിഎം അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ബാബു അംഗത്വം സ്വീകരിക്കുന്നതിനായി പാണക്കാട്ടെത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് അംഗത്വം സ്വീകരിക്കും. 20 വ്യവസായ സംഘടനകളുടെ സംസ്ഥാന ചെയർമാൻ കൂടിയാണ് എം.കെ. ബാബു.

മുസ്ലിം ലീഗ് ഉയർത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ആകൃഷ്ടനായാണ് പാർട്ടിയിൽ ചേരുന്നതെന്ന് ബാബു വ്യക്തമാക്കി. നേരത്തെ ഡിവൈഎഫ്ഐ കാവിലുംപാറ മേഖലാ സെക്രട്ടറി, കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി അംഗം, എസ്എഫ്ഐ നാദാപുരം ഏരിയാ കമ്മിറ്റി അംഗം, ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

അതേസമയം, സർക്കാർ ഭൂമിയിലെ ഖനനാനുമതിയിൽ ഇളവ് വരുത്തിയ നടപടിയാണ് ബാബുവിന്റെ ലീഗ് പ്രവേശനത്തിന് പിന്നിലെന്ന തരത്തിലുള്ള ചർച്ചകളും ഉയരുന്നുണ്ട്. സർക്കാർ ഭൂമിയിൽ പാറ പൊട്ടിക്കുന്നതിനുള്ള അനുമതി ഇനി മുതൽ ജില്ലാ കളക്ടർമാർക്ക് നേരിട്ട് നൽകാമെന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. നിലവിലുണ്ടായിരുന്ന ഇ-ടെൻഡർ വ്യവസ്ഥ ഒഴിവാക്കിയാണ് സർക്കാർ ഉത്തരവിറക്കിയത്.

പാറ ഖനനം നടത്തേണ്ട സ്ഥലത്തിന് ചുറ്റുമുള്ള ഭൂമി സ്വകാര്യ വ്യക്തികളുടേതാണെങ്കിൽ അപേക്ഷകൻ തന്നെ വഴിയൊരുക്കണമെന്നാണ് പ്രധാന വ്യവസ്ഥ. ലീസ് വാടകയും സെക്യൂരിറ്റി നിക്ഷേപവും അടയ്ക്കുന്നവർക്ക് ഏഴ് മുതൽ 12 വർഷം വരെ അനുമതി നൽകാനും വ്യവസ്ഥയുണ്ട്.

പാറ ഉൽപ്പന്നങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട് വിലക്കേർപ്പെടുത്തിയതോടെ പ്രതിസന്ധി രൂക്ഷമായെന്നും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ച് സാഹചര്യം മറികടക്കാനാണ് നടപടിക്രമങ്ങൾ ലളിതമാക്കിയതെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം. എന്നാൽ ഖനനാനുമതിയിലെ ഇളവും എം.കെ. ബാബുവിന്റെ പാർട്ടി മാറ്റവും തമ്മിൽ ബന്ധമുണ്ടെന്ന ചർച്ചകൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix