Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സി.എസ്. തോമസിന്റെ നിയമനം: പ്രമോദ് രാമന്റെ ആരോപണത്തിന് മറുപടിയുമായി കെ.ടി. ജലീൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ സി.എസ്. തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉന്നത പദവിയിലേക്ക് നിയമിച്ചത് കെ.ടി. ജലീലിന്റെ ഇടപെടലിലൂടെയാണെന്ന മീഡിയവൺ എഡിറ്റർ പ്രമോദ് രാമന്റെ ആരോപണത്തിന് മറുപടിയുമായി മുൻ മന്ത്രി രംഗത്ത്. ജോയിന്റ് ഡയറക്ടർ തസ്തിക സ്ഥാനക്കയറ്റം ലഭിക്കുന്ന പദവിയാണെന്ന കാര്യം മറച്ചുവെച്ചാണ് ഡോ. ബീനയെ മാറ്റി സി.എസ്. തോമസിനെ നിയമിച്ചുവെന്ന് പ്രമോദ് രാമൻ തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് കെ.ടി. ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

സി.എസ്. തോമസിനെ ജോയിന്റ് ഡയറക്ടറായി നിയമിച്ച സ്ഥാനത്തുനിന്നാണ് ചാൻസലറായ ഗവർണർ കാലടി സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിച്ചതെന്നും ഇതിന് താനാണ് കാരണക്കാരനെന്ന തരത്തിലാണ് പ്രമോദ് രാമൻ ആരോപണം ഉന്നയിക്കുന്നതെന്നും ജലീൽ പറഞ്ഞു.

സുപ്രീംകോടതി വിധിപ്രകാരം 2009 മുതൽ തരംതാഴ്ത്തപ്പെട്ട അധ്യാപകരുടെ സംവരണം റദ്ദാക്കുകയും അവർക്ക് നേരത്തെ ലഭിച്ച സ്ഥാനക്കയറ്റം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി തസ്തികകളിൽ മാറ്റമുണ്ടായതോടെ, യു.ഡി.എഫ് സർക്കാർ നടത്തിയ ചില സ്ഥാനക്കയറ്റങ്ങൾ റദ്ദാക്കപ്പെട്ടു. ഇതോടെയാണ് ഡോ. ബീനയ്ക്കും സ്ഥാനക്കയറ്റം നഷ്ടമായതെന്ന് ജലീൽ വിശദീകരിച്ചു.

കെ.ജി.ഒ.എ പ്രവർത്തകയും ഇടതുപക്ഷ അനുഭാവിയുമായിരുന്നിട്ടും ഡോ. ബീനയെ നിയമവിരുദ്ധമായി സഹായിച്ചില്ലെന്നതാണ് തനിക്കെതിരായ ആരോപണത്തിന് പിന്നിലെന്നും ജലീൽ പറഞ്ഞു. വ്യക്തികളുടെ രാഷ്ട്രീയ നിലപാടുകൾ പരിഗണിക്കാതെ, കോടതി ഉത്തരവുകളും നിലവിലുള്ള നിയമങ്ങളും അനുസരിച്ചാണ് സി.എസ്. തോമസ് ഉൾപ്പെടെയുള്ള അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ടെക്നിക്കൽ എജ്യുക്കേഷൻ ജോയിന്റ് ഡയറക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സീനിയോറിറ്റി പട്ടികയിൽ സി.എസ്. തോമസിനായിരുന്നു മുൻഗണന. റാങ്ക് പട്ടിക പ്രകാരം സ്ഥാനക്കയറ്റം നൽകിയപ്പോൾ അവരുടെ രാഷ്ട്രീയ നിലപാട് പരിശോധിച്ചിട്ടില്ല. ഡോ. ബീനയുടെ കെ.ജി.ഒ.എ അംഗത്വവും ഇടതുപക്ഷ ആഭിമുഖ്യവും പരിഗണിച്ച് സ്ഥാനത്ത് തുടരാൻ അനുവദിച്ചിരുന്നെങ്കിൽ നിരവധി അധ്യാപകരുടെ സ്ഥാനക്കയറ്റം അട്ടിമറിക്കപ്പെടുമായിരുന്നുവെന്നും സുപ്രീംകോടതി ഉത്തരവ് ലംഘിച്ചതിന് താൻ ശിക്ഷിക്കപ്പെടുമായിരുന്നുവെന്നും ജലീൽ കുറിച്ചു.

മീഡിയവണ്ണിന് തന്നോടുള്ള വിരോധം തീർക്കാൻ അസത്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ജലീൽ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് സ്വീകരിക്കുന്ന അതേ തന്ത്രമാണ് ഇവരും പ്രയോഗിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, പ്രമോദ് രാമനും മീഡിയവണ്ണിനും മറുപടി പറയാൻ അധികാരസ്ഥാനങ്ങളോ നിയമസഭാംഗത്വമോ ആവശ്യമില്ലെന്നും തന്റെ നാവും പേനയും മതിയെന്നും കുറിച്ചാണ് പോസ്റ്റ് അവസാനിപ്പിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix