പലതരം വൈകുന്നേര പലഹാരങ്ങൾ ഉണ്ടല്ലേ. അതെല്ലാം കഴിച്ച് മടുത്തിട്ടുണ്ടാകുമല്ലോ. എന്നാൽ ഇനി വീട്ടിൽ തന്നെ ഉള്ള ചേരുവകൾ കൊണ്ട് ഒരു വെറൈറ്റി പലഹാരം തയ്യാറാക്കിയാലോ. മറ്റൊന്നുമല്ല വീട്ടിൽ തന്നെ ഉള്ള ചോറ് കൊണ്ട് ഒരു വെറൈറ്റി ക്രിസ്പി പക്കാവട തയ്യാറാക്കാം.
ചേരുവകൾ
കടലമാവ്– അര കപ്പ്
ചോറ്– 1 കപ്പ്
മുളകുപ്പൊടി– അര ടീസ്പൂൺ
എണ്ണ, ഉപ്പ്– ആവശ്യത്തിന്
സവാള– 1
പച്ചമുളക്– 2
ഇഞ്ചി– ചെറുതായി അരിഞ്ഞത് 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
ആവശ്യത്തിന് ചോറ് പാത്രത്തിലെടുക്കുക. കൈയോ സ്പൂണോ ഉപയോഗിച്ച് ചോറ് ചെറുതായി ഉടച്ചെടുക്കുക. പേസ്റ്റ് രൂപത്തിലാക്കാതെ വേണം ചോറ് ഉടയ്ക്കാൻ. തുടർന്ന് ഇതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന സവാള, കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് ഇളക്കിയ ശേഷം മുളകുപൊടിയും ഉപ്പും ആവശ്യത്തിന് ഇട്ട് കൊടുക്കണം. നന്നായി ഇളക്കി ഇവയെല്ലാം തമ്മിൽ മിക്സാക്കി എടുക്കുക.
ഇതിലേക്ക് കടലമാവ് ആവശ്യത്തിന് ചേർത്ത് നന്നായി കുഴച്ചെടുക്കണം. ആവശ്യമെങ്കില്‍ വെള്ളവും ചേര്‍ത്ത് കുഴയ്ക്കാം. നന്നായി കുഴഞ്ഞ് സാധനങ്ങളെല്ലാം മിക്സായി ചേർന്നിരിക്കുന്ന ഇവ ചെറിയ കഷ്ണങ്ങളാക്കി പരത്തിയോ, ഉരുട്ടിയോ ചൂടാക്കിയ എണ്ണയിലേക്ക് ഇട്ട് കൊടുക്കുക. ഇടത്തരം ചൂടിലിട്ട് രണ്ട് വശങ്ങളും നന്നായി മൊരിച്ച വറുത്തുകോരി എടുത്താൽ ക്രിസ്പി പക്കാവട തയ്യാർ.




