Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വൈദ്യുതി പർച്ചേസ് വിവാദത്തിൽ മഞ്ഞുരുകുന്നു; ക്ലിഫ് ഹൗസിൽ സമവായ ചർച്ച

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെച്ച വൈദ്യുതി പർച്ചേസ് വിവാദം സമവായത്തിലേക്ക്. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തർക്കങ്ങൾക്ക് അയവുണ്ടായതായാണ് സൂചന. മന്ത്രിമാരായ സണ്ണി ജോസഫും രമേശ് ചെന്നിത്തലയും ചർച്ചയിൽ പങ്കെടുത്തു.

കെഎസ്ഇബി എംഡിയുമായി പ്രത്യേകം ചർച്ച നടത്തിയതല്ലെന്നും ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് കണ്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നിലവിൽ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമില്ലെന്നും അടുത്ത രണ്ട് മാസത്തേക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ചർച്ചയിൽ സണ്ണി ജോസഫ് എതിർപ്പുകൾ ഉന്നയിച്ചില്ലെന്നാണ് വിവരം. ഭാവിയിലെ വൈദ്യുതി ആവശ്യങ്ങൾ മുന്നിൽക്കണ്ട് പുതിയ കരാർ സാധ്യതകൾ പരിശോധിക്കാനും ധാരണയായി. ജിഎൻഎയുമായുള്ള വൈദ്യുതി കരാർ റദ്ദാക്കിയതും ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കവുമാണ് വിവാദങ്ങൾക്ക് കാരണമായത്. ജിഎൻഎയിൽ നിന്ന് തൽക്കാലം വൈദ്യുതി വാങ്ങേണ്ടെന്ന് തീരുമാനിച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിക്കാതെ തീരുമാനങ്ങൾ എടുത്തെന്ന ആരോപണവും ഉയർന്നു.

അതേസമയം, കെഎസ്ഇബി അയച്ച ഫയൽ മന്ത്രി തന്നെ മുഖ്യമന്ത്രിക്ക് കൈമാറിയതാണെന്നും തീരുമാനത്തിന് ശേഷം ഫയൽ മന്ത്രിക്ക് തിരിച്ചയച്ചതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരസ്യമായി.

വിവാദം ശക്തമായതോടെ കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത് സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ലിഫ് ഹൗസിൽ സമവായ ചർച്ച നടന്നത്. വൈദ്യുതി വാങ്ങൽ സംബന്ധിച്ച തുടർനടപടികളിൽ ഏകാഭിപ്രായത്തിലെത്തുകയാണ് ചർച്ചയുടെ ലക്ഷ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix