Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കെപിസിസി പ്രസിഡന്റ് ആകാന്‍ യോഗ്യന്‍, രാഹുലിനും സോണിയക്കും എന്റെ പ്രവര്‍ത്തനത്തില്‍ മതിപ്പ്: കൊടിക്കുന്നില്‍ സുരേഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് ആകാന്‍ താന്‍ യോഗ്യനാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. എല്ലാ വിഭാഗങ്ങളില്‍ നിന്നും തനിക്ക് സ്വീകാര്യതയുണ്ട്. മുമ്പ് പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. കേരളത്തിലെ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നത് സാമുദായിക പരിഗണന, സ്വീകാര്യത തുടങ്ങിയവയെല്ലാം പരിഗണിച്ചാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

എല്ലാ പരിഗണനകളും നോക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആരെയും മാറ്റി നിര്‍ത്തുന്ന പാര്‍ട്ടിയല്ല. കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ദളിത് വിഭാഗത്തില്‍പ്പെട്ട നേതാവാണ്. അധഃസ്ഥിതി ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടു വരുന്നതിന് പദവികള്‍ നല്‍കിയിട്ടുള്ളത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ക്ഷേത്രപ്രവേശന വിളംബരത്തില്‍ 90-ാം വാര്‍ഷികം പ്രമാണിച്ച് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ്. കെപിസിസി പ്രസിഡന്റായി ആരു വരുമെന്ന് തനിക്ക് പറയാനാകില്ല. അത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് തീരുമാനിക്കേണ്ടത്. നേതൃത്വം ഉചിതമായ സമയത്ത് അത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix