അധ്യക്ഷനാവാൻ കൊടിക്കുന്നിലും, ഫാൻസിന്റെ കരുത്തുമായി ഷാഫി; കോൺഗ്രസിൽ തലപൊക്കി പുതിയ അടി
അടികൾക്കും തർക്കങ്ങൾക്കും ഒരുകാലത്തും ഒരു പഞ്ഞവുമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടും ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് നടക്കുന്ന കോലാഹലങ്ങൾക്കാണല്ലോ കേരളമിപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഇനി ഇത് തീരുമാനമായാൽ തന്നെ അടുത്തത് മന്ത്രിസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള പോര് തലപൊക്കും. ജനാധിപത്യത്തിന്റെ സൗന്ദര്യമാണിതെല്ലാം എന്നാണ് കോൺഗ്രസ് പ്രവർത്തകർ ഇതിനെ വിശേഷിപ്പിക്കുന്നത്. എന്തായാലും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കാര്യത്തിൽ ഒതുങ്ങുന്നതല്ല ഈ അടിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് വരുന്നത്. സംഗതി മറ്റൊന്നുമല്ല, പാർട്ടിക്കുള്ളിൽ, പ്രത്യേകിച്ച് തലപ്പത്ത് വലിയ അഴിച്ചുപണികൾ നടക്കുമെന്നത് ഉറപ്പാണ്. അപ്പോൾ മാറിവരുന്ന […]
Read more

