Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മക്കയെ ലക്ഷ്യമിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തു; സൗദി വ്യോമസേനയുടെ പ്രതിരോധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: മക്ക മേഖലയെ ലക്ഷ്യമാക്കി ഹൂതി വിമതർ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമസേന ആകാശത്തുവെച്ച് തന്നെ തകർത്തു. മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച സ്ഥലങ്ങളിൽ സിവിൽ ഡിഫൻസ് സംഘം അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങളിൽ ചിലത് സബൂഹ ഗ്രാമത്തിലാണ് പതിച്ചത്. സംഭവത്തിന് പിന്നാലെ സുരക്ഷാ, ദുരന്തനിവാരണ വിഭാഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. ജനവാസ മേഖലകളെയും സാധാരണക്കാരുടെ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണശ്രമം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. ഹൂതികളുടെ ഇത്തരം നീക്കങ്ങൾ അപകടകരമാണെന്നും ഔദ്യോഗിക വക്താവ് പ്രതികരിച്ചു. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix