Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിദ്യാർത്ഥികളുടെ സസ്പെൻഷനിൽ വിട്ടുവീഴ്ചയില്ല; മാപ്പ് പറയണമെന്ന് കാലടി സംസ്കൃത സർവകലാശാല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സമരവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ വിദ്യാർത്ഥികളുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സർവകലാശാല ഹൈക്കോടതിയിൽ. ചെയ്ത തെറ്റിന് വിദ്യാർത്ഥികൾ മാപ്പ് പറയണമെന്നും പെരുമാറ്റദൂഷ്യമാണ് നടപടിക്ക് കാരണമെന്നും സർവകലാശാല വ്യക്തമാക്കി. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ 44 പേജുള്ള വിശദമായ എതിർസത്യവാങ്മൂലമാണ് സർവകലാശാല കോടതിയിൽ സമർപ്പിച്ചത്.

സിൻഡിക്കേറ്റിന്റെ തീരുമാനപ്രകാരം വിദ്യാർത്ഥികൾ മാപ്പ് പറയുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുന്ന സത്യവാങ്മൂലം നൽകുകയും ചെയ്യാതെ സസ്പെൻഷൻ പിൻവലിക്കില്ലെന്നാണ് സർവകലാശാലയുടെ നിലപാട്. സസ്പെൻഷൻ ശിക്ഷാനടപടിയല്ലെന്നും വൈസ് ചാൻസലറെ ആക്രമിക്കാൻ ശ്രമിച്ച 16 വിദ്യാർത്ഥികളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും അധികൃതർ കോടതിയെ അറിയിച്ചു.

വിദ്യാർത്ഥികൾ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങൾ കാരണമാണ് ഹാജരും പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമായതെന്നാണ് സർവകലാശാലയുടെ വാദം. അക്കാദമിക് അന്തരീക്ഷം തകർക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനാലാണ് നടപടിയെടുത്തത്. സസ്പെൻഷനിലായ വിദ്യാർത്ഥികൾക്കെതിരെ നേരത്തെയും അച്ചടക്കനടപടികളും പൊലീസ് കേസുകളും ഉണ്ടായിട്ടുണ്ടെന്നും എതിർസത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

സർവകലാശാലയിലെ അക്കാദമിക് അന്തരീക്ഷം ഇത്തരത്തിൽ മുന്നോട്ടുപോകണമോയെന്ന് കോടതി തന്നെ തീരുമാനിക്കട്ടെയെന്നും സർവകലാശാല ആവശ്യപ്പെട്ടു. അതേസമയം, 60 ദിവസത്തിലേറെയായി വിദ്യാർത്ഥികൾക്ക് പഠനം നിഷേധിക്കപ്പെടുന്ന സാഹചര്യം പരിഗണിച്ച് അവരോട് ദയ കാണിക്കണമെന്നും സസ്പെൻഷൻ പിൻവലിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നേരത്തെ സർവകലാശാലയോട് നിർദേശിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix