Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കെപിസിസി അധ്യക്ഷ മാറ്റം നീളും; സമവായമില്ല, സണ്ണി ജോസഫ് തൽക്കാലം തുടർന്നേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള പുതിയ നിയമനത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനിടയിൽ സമവായമാകാത്ത സാഹചര്യത്തിൽ നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് തൽക്കാലം തുടരാൻ സാധ്യത. അധ്യക്ഷ സ്ഥാനത്തിനായി നേതാക്കൾക്കിടയിൽ അവകാശവാദങ്ങളും നീക്കങ്ങളും ശക്തമായതോടെ നിയമനം ഉടൻ വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്.

അധ്യക്ഷ സ്ഥാനത്തേക്ക് ഒരു പേരിൽ ധാരണയിലെത്താൻ കഴിയാത്തതാണ് തീരുമാനം വൈകാൻ കാരണം. തർക്കം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ തിടുക്കപ്പെട്ട് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.

നിലവിലെ ചുമതലകൾക്കൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനവും സണ്ണി ജോസഫ് വഹിക്കുന്നതിൽ പ്രശ്നമില്ലെന്ന സൂചനയാണ് ഹൈക്കമാൻഡ് നൽകുന്നത്. കർണാടകയിൽ ഉപമുഖ്യമന്ത്രി പദവിക്കൊപ്പം ഡി.കെ. ശിവകുമാറും തെലങ്കാനയിൽ മുഖ്യമന്ത്രി പദവിക്കൊപ്പം രേവന്ത് റെഡ്ഡിയും പി.സി.സി അധ്യക്ഷ പദവി വഹിച്ച മാതൃകകളും കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടുന്നുണ്ട്.

സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാൻ സണ്ണി ജോസഫിന് ഹൈക്കമാൻഡ് നിർദേശം നൽകിയതായും സൂചനയുണ്ട്.

അതേസമയം, പാർലമെന്റിന്റെ വരാനിരിക്കുന്ന സമ്മേളനവും രാഹുൽ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട തിരക്കുകളും കാരണം ദേശീയ നേതൃത്വത്തിന് കേരളത്തിലെ അധ്യക്ഷ മാറ്റത്തിൽ ഉടൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ലെന്നാണ് വിവരം. ഇതോടെ അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ ഇനിയും നീളാനാണ് സാധ്യത.

എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമായ ഒരു പേരിലേക്ക് എത്താതെ തീരുമാനമെടുക്കുന്നത് പാർട്ടിക്കുള്ളിൽ പുതിയ വിഭാഗീയതയ്ക്ക് വഴിവെക്കുമെന്ന ആശങ്കയും ഹൈക്കമാൻഡിനുണ്ട്. അതിനാൽ സമവായത്തിലൂടെ മാത്രം പുതിയ അധ്യക്ഷനെ തീരുമാനിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കമെന്നാണ് സൂചന.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix