Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വ്യാജ വാർത്തകൾക്കെതിരെ നിയമപോരാട്ടത്തിന് സിപിഎം; 300 അഭിഭാഷകരടങ്ങിയ ലീഗൽ സെൽ സജ്ജമാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിപിഎമ്മിനും പാർട്ടി നേതാക്കൾക്കുമെതിരെ നടക്കുന്ന വ്യാജ വാർത്തകൾക്കും അപവാദ പ്രചാരണങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ പ്രത്യേക ലീഗൽ സെൽ രൂപീകരിച്ച് സിപിഎം. പാർട്ടി വിപുലീകൃത കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് പുതിയ സംവിധാനം ഒരുക്കിയത്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രി പി. രാജീവിനാണ് ലീഗൽ സെല്ലിന്റെ ചുമതല. ഹൈക്കോടതി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 30 മുതിർന്ന അഭിഭാഷകരുടെ നേതൃത്വത്തിലുള്ള സമിതിയാണ് സെല്ലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

ഇതിന് പുറമെ എല്ലാ ജില്ലകളിലും അഭിഭാഷക കൂട്ടായ്മകളും രൂപീകരിച്ചിട്ടുണ്ട്. ആകെ മുന്നൂറോളം അഭിഭാഷകർ ലീഗൽ സെല്ലിന്റെ ഭാഗമായി പ്രവർത്തിക്കും. സിപിഎമ്മിന് പുറത്തുള്ള പ്രമുഖ അഭിഭാഷകരെയും കൂട്ടായ്മയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും പാർട്ടിക്കും നേതാക്കൾക്കുമെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. വ്യാജ വാർത്തകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും പാർട്ടി വ്യക്തമാക്കുന്നു.

വ്യാജ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം വിവരാവകാശ നിയമപ്രകാരമുള്ള ഇടപെടലുകൾക്കായി പ്രത്യേക സംഘത്തെയും സിപിഎം സജ്ജമാക്കിയിട്ടുണ്ട്. വിവരാവകാശ പ്രവർത്തകരെ ഉൾപ്പെടുത്തിയാകും ഈ സംഘം പ്രവർത്തിക്കുക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix