Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി; രണ്ട് നഴ്‌സുമാർക്ക് സസ്‌പെൻഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ രണ്ട് നഴ്‌സുമാർക്ക് സസ്‌പെൻഷൻ. വീഴ്ച വരുത്തിയ രണ്ട് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരെയാണ് സസ്‌പെൻഡ് ചെയ്തത്.

പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടികൾക്കാണ് കാലാവധി കഴിഞ്ഞ് ഒരു മാസം പിന്നിട്ട പാരസെറ്റമോൾ സിറപ്പ് നൽകിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

പരാതിപ്പെട്ടതിനെ തുടർന്ന് മരുന്ന് മാറ്റി നൽകിയെന്നും രക്ഷിതാക്കൾ ആരോപിച്ചിരുന്നു. ഏഴോളം പേർ മരുന്ന് തിരികെ നൽകിയതായാണ് കണ്ടെത്തൽ. ഒരു വയസ് തികയുന്നതിന് മുമ്പുള്ള പ്രതിരോധ കുത്തിവെപ്പ് എടുക്കാനെത്തിയ കുഞ്ഞുങ്ങൾക്കാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix