Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രോഹിത് 0, കൊഹ്ലി 0, ശ്രേയസ് 0! അടിമുടി തകർന്ന് ഇന്ത്യ; നാണംകെട്ട തോൽവി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബേ ഓവൽ: ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് കനത്ത തോൽവി. 244 റൺസിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 334 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 26.4 ഓവറിൽ വെറും 89 റൺസിന് ഓൾഔട്ടായി. ഏകദിന ചരിത്രത്തിലെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ തോൽവിയാണിത്. ആറ് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെൻറിയാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്.

രോഹിത് ശർമ, വിരാട് കോലി, ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവർ ആദ്യ ഓവറിൽ തന്നെ റൺസൊന്നുമെടുക്കാതെ പുറത്തായതോടെ ഇന്ത്യ തുടക്കത്തിലേ തകർന്നു. റുതുരാജ് ഗെയ്ക്‌വാദ് അഞ്ച് റൺസെടുത്ത് മടങ്ങി. ഇഷാൻ കിഷൻ 27 റൺസെടുത്തപ്പോൾ അക്സർ പട്ടേലും നമൻ ധീറും 21 റൺസ് വീതം നേടി. മറ്റുള്ളവർക്ക് ആർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.

ന്യൂസിലൻഡിനായി ഹെൻറി 27 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. മാത്യു ഫിഷർ മൂന്ന് വിക്കറ്റും കൈൽ ജാമിസൺ ഒരു വിക്കറ്റും നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 50 ഓവറിൽ 333 റൺസിന് ഓൾഔട്ടായിരുന്നു. വിൽ യങിന്റെ തകർപ്പൻ സെഞ്ചുറിയാണ് കിവീസിന് കരുത്തായത്. 108 പന്തിൽ 14 ഫോറും നാല് സിക്സും ഉൾപ്പെടെ 125 റൺസെടുത്ത യങ് ടോപ് സ്കോററായി. ടിം സീഫർട്ട് 58 റൺസും ഫിൻ അലൻ 41 റൺസും നേടി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix