കൊച്ചി: ഓർത്തഡോക്സ്, യാക്കോബായ സഭാ വിഭാഗങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇരു വിഭാഗങ്ങളെയും യോജിപ്പിക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വിഭാഗങ്ങളും ഒന്നിച്ചാൽ വലിയ ശക്തിയായി മാറുമെന്നും കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സഭാ തർക്കം പരിഹരിക്കാൻ സർക്കാർ ഇടപെടൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സിനിമാതാരം മമ്മൂട്ടിയും പങ്കെടുത്തു. ശ്രേഷ്ഠ ബാബ തോമസ് പ്രഥമൻ കാതോലിക്ക ബാവ പുരസ്കാരം മമ്മൂട്ടിക്ക് പാത്രിയാർക്കീസ് ബാവ സമ്മാനിച്ചു.
എല്ലാ ശത്രുക്കളെയും മിത്രങ്ങളാക്കാൻ എല്ലാവരും മുൻകൈയെടുക്കണമെന്ന് മമ്മൂട്ടി പറഞ്ഞു. ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്നത് സമാധാനപരമായ ജീവിതമാണ്. ആരും തമ്മിൽ കലഹിക്കാത്ത ഒരു കാലം ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.


