തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും ആലപ്പുഴ ആസ്ഥാനമായുള്ള ഐടി സ്ഥാപനമായ ടെക്ജൻഷ്യ സോഫ്റ്റ്വെയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന ആറുമാസത്തെ ജാവ സ്പ്രിങ് ബൂട്ട് ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ് പ്രൊഫഷണൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
നൂതന സാങ്കേതികവിദ്യകളിൽ പ്രായോഗികവും വ്യവസായാധിഷ്ഠിതവുമായ പരിശീലനം നൽകുന്ന കോഴ്സ് ഐടി മേഖലയിൽ മികച്ച തൊഴിൽ സാധ്യത നൽകുന്നു. ജാവ, സ്പ്രിങ് ബൂട്ട്, റിയാക്ട്, വെബ് സർവീസുകൾ, ഡാറ്റാബേസ് മാനേജ്മെന്റ്, ക്ലൗഡ് കമ്പ്യൂട്ടിങ്, ഫ്ലട്ടർ തുടങ്ങിയ സാങ്കേതികവിദ്യകളിലാണ് പരിശീലനം. ബിഎസ്സി, എംഎസ്സി, ബിടെക്, എംടെക്, ബിസിഎ, എംസിഎ, ഡിപ്ലോമ, ഡിസിഎ യോഗ്യതയുള്ളവർക്കും പ്രോഗ്രാമിങ് പരിജ്ഞാനമുള്ള പ്ലസ് ടു വിദ്യാർഥികൾക്കും അപേക്ഷിക്കാം. bit.ly/fullstackdvlpr എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്- 9495999682.



