Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അണ്ടർ-19 ഏഷ്യാകപ്പ് ഫൈനൽ; ടോസ് നേടിയ പാകിസ്താൻ ബാറ്റിങ്ങിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്‌ക്കറ്റ്: അണ്ടർ-19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തിരഞ്ഞെടുത്തു. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്താൻ കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബാറ്റിങ് തകർച്ച നേരിട്ടപ്പോൾ പാകിസ്താൻ അനായാസ വിജയം സ്വന്തമാക്കിയിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെതിരേ ഇന്ത്യ 22 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ ഘട്ടത്തിലാണ് അർജുൻ രാജ്പുത് ക്രീസിലെത്തിയത്. 85 പന്തിൽ 107 റൺസ് നേടിയ അർജുനാണ് ഫൈനലിൽ ഇന്ത്യൻ പ്രതീക്ഷകളിലൊന്ന്. മികച്ച ഫോമിലുള്ള ഇടംകൈയൻ ബാറ്റർ ഓഫ് സ്പിന്നിലും മികവ് പുലർത്തുന്നുണ്ട്.

അണ്ടർ-19 ഏഷ്യാകപ്പിൽ എട്ടുതവണ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് പതിപ്പുകളിലും ഫൈനലിൽ ഇന്ത്യക്ക് പരാജയം നേരിടേണ്ടിവന്നു. 2025ലെ കലാശപ്പോരാട്ടത്തിൽ പാകിസ്താനോടായിരുന്നു തോൽവി. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്താൻ ഇന്ത്യയെ കീഴടക്കിയതോടെ ആ തോൽവികൾക്ക് പകരംവീട്ടാനുള്ള അവസരമാണ് ഇന്ത്യൻ കൗമാര ടീമിന് മുന്നിലുള്ളത്.

ടൂർണമെന്റിൽ ഇന്ത്യയുടെ ടോപ് സ്കോററായ ആര്യവീർ സെവാഗിലാണ് മറ്റൊരു പ്രധാന പ്രതീക്ഷ. ഇതിഹാസ താരം വീരേന്ദർ സെവാഗിന്റെ മകനായ ആര്യവീർ ടൂർണമെന്റിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 70*, 160, 51 എന്നിങ്ങനെയാണ് ഇതുവരെ നേടിയ സ്കോറുകൾ. ഫൈനലിലും താരത്തിൽനിന്ന് മികച്ച ഇന്നിങ്സാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനി, വി.കെ. വിനീത്, മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിന്റെ മകൻ അൻവെയ് ദ്രാവിഡ് എന്നിവരിലും ഇന്ത്യൻ ടീം പ്രതീക്ഷയർപ്പിക്കുന്നു.

ഇതുവരെ 31 അണ്ടർ-19 മത്സരങ്ങളിലാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 17 മത്സരങ്ങളിൽ ഇന്ത്യയും 13 മത്സരങ്ങളിൽ പാകിസ്താനും വിജയിച്ചു. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു. എന്നാൽ 2021ന് ശേഷം നടന്ന ഏഴ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായത്. ഫൈനലിൽ ഈ കണക്കുകൾ തിരുത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix