Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാജ്യത്ത് ഉള്ളിവിലയിൽ 116 ശതമാനം വർധന; സവാള വില ഇരട്ടിയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിവിലയിൽ വൻ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉള്ളിവില 116 ശതമാനമാണ് ഉയർന്നത്. ഉള്ളിക്കൊപ്പം വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ എന്നിവയുടെ വിലയിലും കാര്യമായ വർധന രേഖപ്പെടുത്തി. വെളുത്തുള്ളിക്ക് 60 ശതമാനവും ഇഞ്ചിക്ക് 48.3 ശതമാനവും നാരങ്ങയ്ക്ക് 47.3 ശതമാനവുമാണ് വില കൂടിയത്. പച്ചക്കറികളിൽ ഉരുളക്കിഴങ്ങിനും കോളിഫ്ലവറിനും മാത്രമാണ് 10 ശതമാനത്തിലധികം വില കുറഞ്ഞത്. ഉരുളക്കിഴങ്ങിന് 14.2 ശതമാനമാണ് വിലയിടിവ്. കേന്ദ്ര സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ പണപ്പെരുപ്പ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സവാളയുടെ ചില്ലറ വിൽപ്പന വിലയിലും വലിയ വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം കിലോയ്ക്ക് 30 രൂപയായിരുന്ന സവാളയുടെ വില ഇപ്പോൾ 60 രൂപയിലെത്തി. ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് 160 രൂപയായും ഉയർന്നു. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്നുള്ള സവാളയുടെ വരവ് കുറഞ്ഞതാണ് വില വർധനയ്ക്ക് പ്രധാന കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.

നേരത്തെ രാജ്യത്തെ ചില്ലറ പണപ്പെരുപ്പവും ഉയർന്നിരുന്നു. ഒക്ടോബറിൽ ചില്ലറ പണപ്പെരുപ്പം 6.09 ശതമാനമായാണ് ഉയർന്നത്. റിസർവ് ബാങ്കിന്റെ ലക്ഷ്യമായ ആറ് ശതമാനത്തിന് മുകളിലാണ് ഈ നിരക്ക്. ഭക്ഷ്യവസ്തുക്കളുടെ വില വർധനയാണ് പണപ്പെരുപ്പം ഉയരാൻ പ്രധാന കാരണമായത്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സെപ്റ്റംബറിൽ 5.54 ശതമാനമായിരുന്നു. ഒക്ടോബറിൽ ഇത് 6.09 ശതമാനമായി ഉയർന്നു. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix