Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എൽപിഎസ്ടി സമരം; ഉദ്യോഗാർഥി വളർമതിയുടെ ആരോഗ്യനില മോശമായി, ഐസിയുവിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: റാങ്ക് പട്ടികയിൽനിന്ന് നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർഥി വളർമതിയുടെ ആരോഗ്യനില മോശമായതായി ആശുപത്രി അധികൃതർ. നിലവിൽ വളർമതി തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. നിരാഹാര സമരവും അവസാനിപ്പിച്ചിട്ടില്ല. ഭക്ഷണം കഴിച്ചില്ലെങ്കിൽ ആരോഗ്യനില കൂടുതൽ വഷളാകുമെന്ന് ആശുപത്രി ആർഎംഒ അറിയിച്ചു. നിരാഹാരം ആരംഭിച്ച് ഇന്ന് 20 ദിവസം പിന്നിട്ടു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നലെയാണ് വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം, എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പൊലീസ് പൊളിച്ചുനീക്കിയ സമരപ്പന്തലുകൾ പുനഃസ്ഥാപിച്ചതിനാണ് ഡിവൈഎഫ്ഐക്കും എൽപിഎസ്ടി സമരസമിതിക്കുമെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് സമരപ്പന്തൽ അഴിച്ചുമാറ്റിയിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പന്തൽ വീണ്ടും സ്ഥാപിച്ചു. പൊലീസിനെ തടഞ്ഞ സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരെയും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സമരം ആരംഭിച്ച് 129-ാം ദിവസമാണ് പൊലീസ് എത്തി സമരസമിതിയുടെ പന്തൽ ബലമായി പൊളിച്ചുനീക്കിയത്. തുടർന്ന് നിരാഹാര സമരം നടത്തിയിരുന്ന വളർമതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെ ഉദ്യോഗാർഥിയായ ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുത്തു. ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ നീക്കാൻ ശ്രമിച്ചതെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച് നടപ്പാക്കുന്നതുവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗാർഥികൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix