Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മകൾ ജനിച്ചതിന് പിന്നാലെ ഒന്നരക്കോടിയുടെ ലോട്ടറി; കുഞ്ഞിന് ‘ബർകത്ത്’ എന്ന് പേരിട്ട് പിതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അമൃത്സർ: മകളുടെ ജനനത്തിന് പിന്നാലെ ഒന്നരക്കോടി രൂപയുടെ ലോട്ടറി സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പഞ്ചാബിലെ യുധ്‌വീർ സിങ്ങും കുടുംബവും. മകൾ ജനിച്ച് തൊട്ടടുത്ത ദിവസമാണ് 24കാരനായ യുധ്‌വീറിനെ തേടി ഭാഗ്യമെത്തിയത്. പഞ്ചാബിലെ മൻസ ജില്ലയിലെ ബറേറ്റ സ്വദേശിയായ യുധ്‌വീർ മരപ്പണിക്കാരനാണ്. പഞ്ചാബ് സ്റ്റേറ്റ് ഡിയർ 200 മന്ത്ലി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 1.5 കോടി രൂപയാണ് ഇദ്ദേഹത്തിന് ലഭിച്ചത്.

നവംബർ ആറിനാണ് യുധ്‌വീറിന്റെ ഭാര്യ ഹർമൻ പെൺകുഞ്ഞിന് ജന്മം നൽകിയത്. തൊട്ടടുത്ത ദിവസം ലോട്ടറി അടിച്ചതോടെ കുടുംബത്തിന്റെ സന്തോഷം ഇരട്ടിയായി. കുടുംബത്തിലേക്ക് ഭാഗ്യം കൊണ്ടുവന്ന മകൾക്ക് സമൃദ്ധി എന്നർഥമുള്ള ‘ബർകത്ത്’ എന്നാണ് പേരിട്ടത്.

ഭാര്യയെ ആശുപത്രിയിൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് യുധ്‌വീർ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. മൊബൈൽ സിം കാർഡ് മറ്റൊരു നെറ്റ്‌വർക്കിലേക്ക് മാറ്റുന്നതിനായി കടയിലെത്തിയപ്പോഴാണ് യാദൃശ്ചികമായി ലോട്ടറി വാങ്ങിയത്. ജീവിതത്തിൽ ആദ്യമായാണ് അദ്ദേഹം ലോട്ടറി എടുത്തത്. ഭാര്യയ്ക്ക് ലോട്ടറി വാങ്ങുന്നതിനോട് താൽപര്യമില്ലായിരുന്നുവെന്നും യുധ്‌വീർ പറഞ്ഞു.

മകളുടെ വരവാണ് കുടുംബത്തിന് ഭാഗ്യം കൊണ്ടുവന്നതെന്നാണ് യുധ്‌വീറിന്റെ വിശ്വാസം. സമ്മാനത്തുക മകളുടെ വിദ്യാഭ്യാസത്തിനും ഭാവി സുരക്ഷിതമാക്കുന്നതിനുമായി ഉപയോഗിക്കാനാണ് തീരുമാനം. മകൾക്ക് നല്ല വിദ്യാഭ്യാസം നൽകി സ്വന്തം കാലിൽ നിൽക്കാനും നല്ലൊരു ജോലി നേടാനും സഹായിക്കുകയാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix