എറണാകുളം: ബൈക്കിന്റെ എൻജിൻ ഭാഗങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ നോർത്ത് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ സെയ്ഫുൾ ഇസ്ലാം (53), അനാർ ഹുസൈൻ (37) എന്നിവരാണ് പിടിയിലായത്.
വള്ളുവള്ളി ഭാഗത്തെ ടൂവീലർ വർക്ക്ഷോപ്പിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെ ആക്രി സാധനങ്ങൾ ശേഖരിക്കാനായി എത്തിയ പ്രതികൾ ആക്രി സാധനങ്ങൾക്കൊപ്പം ബൈക്കിന്റെ എൻജിൻ ഭാഗങ്ങളും മോഷ്ടിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാണിയക്കാട് ഭാഗത്തുനിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. എസ്ഐമാരായ ബി. ശ്രീജിത്, പി. അഖിൽ എന്നിവരുടെ നേതൃത്വത്തിൽ എസ്സിപിഒമാരായ സിന്റോ ജോയ്, സജിത്ത്, സിപിഒ ലിജോ ഫിലിപ്പ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



