Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മണർകാട് പള്ളി സന്ദർശനം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പാത്രിയർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ. സഭയ്ക്കേറ്റ മുറിവ് സർക്കാർ ഗൗരവത്തോടെ കാണണമെന്ന് കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. വിചിത്രമായ നിയമോപദേശത്തിലൂടെ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് വലിയ മുറിവാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വേദിയിലിരിക്കെയായിരുന്നു സർക്കാരിനെതിരായ വിമർശനം.

മലങ്കര ഓർത്തഡോക്സ് സഭയ്ക്കും സഭയുടെ സത്യത്തിനും വേണ്ടി കാര്യങ്ങൾ തുറന്നുപറയേണ്ടി വന്നാൽ രക്തസാക്ഷിത്വം ഏറ്റുവാങ്ങാനും തയ്യാറാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. വിചിത്രമായ നിയമോപദേശം മൂലം സഭയ്ക്കേറ്റ മുറിവ് ഉണക്കേണ്ടതുണ്ട്. മുറിവുണ്ടാക്കിയവർ തന്നെ അത് ഉണക്കാൻ ശ്രദ്ധിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണനെ വേദിയിലിരുത്തി അദ്ദേഹം ആവശ്യപ്പെട്ടു.

എറിയുന്നത് ലഡു കൊണ്ടാണെങ്കിലും ഏറ് ഏറ് തന്നെയാണെന്നും ലഡുവിൽ സമാധാനം പൊതിഞ്ഞ് ശക്തിയായി എറിഞ്ഞാൽ കൊള്ളുന്നവർക്ക് മുറിവേൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസവും മണർകാട് പള്ളി സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാർ നടപടിക്കെതിരെ മെത്രാപ്പോലീത്ത വിമർശനം ഉന്നയിച്ചിരുന്നു. മണർകാട് പള്ളിയിലെ പ്രവേശനം സർക്കാർ സ്പോൺസർ ചെയ്ത പരിപാടിയാണെന്നായിരുന്നു ആരോപണം. ചർച്ചകൾക്കായി ദേവലോകത്തിന്റെ വാതിലുകൾ തുറന്നിട്ടിരുന്നുവെന്നും ചർച്ചകളിലൂടെ എല്ലാ ദേവാലയങ്ങളിലും പ്രവേശിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, താൽക്കാലിക സന്തോഷത്തിനായി ശാശ്വത സമാധാനം തകർക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും വിമർശിച്ചു.

സഭ ഒന്നായാൽ സ്വർഗം സന്തോഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ അസമാധാനം സൃഷ്ടിക്കുന്ന നടപടികളാണ് ഉണ്ടായതെന്ന് ഓർത്തഡോക്സ് സഭ ആരോപിച്ചു. മണർകാടും കോതമംഗലത്തും നടന്നത് സർക്കാർ സ്പോൺസർ ചെയ്ത പരിപാടികളാണെന്നും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഇരുവിഭാഗങ്ങളെയും ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടായിരുന്നുവെന്നും സഭ ചൂണ്ടിക്കാട്ടി. എന്നാൽ, ഒരു വിഭാഗത്തിനൊപ്പം നിന്ന് മലങ്കര സഭയെ മുറിവേൽപ്പിക്കുകയാണ് സർക്കാർ ചെയ്തതെന്നും ആത്മാഭിമാനം നഷ്ടപ്പെടുത്താതെ പ്രശ്നത്തിന് പരിഹാരം കാണേണ്ടതായിരുന്നുവെന്നും യൂഹാനോൻ മാർ ദിയസ്കോറോസ് പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ സമാധാനശ്രമങ്ങൾ സ്വന്തം പാർട്ടിയിലുള്ളവരും ചില ഘടകകക്ഷികളും ചേർന്ന് അട്ടിമറിച്ചെന്നും ഓർത്തഡോക്സ് സഭാ വൃത്തങ്ങൾ ആരോപിച്ചു.

അതേസമയം, യാക്കോബായ സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മണർകാട് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു. സന്ദർശനം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കോടതി തള്ളിയതോടെയാണ് കുർബാനയ്ക്ക് വഴിയൊരുങ്ങിയത്. പള്ളിയിലെത്തിയ പാത്രിയർക്കീസ് ബാവ വിശ്വാസികളെ അഭിവാദ്യം ചെയ്തശേഷം വിശുദ്ധ കുർബാന അർപ്പിക്കുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix