Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അരിയിൽ ഷുക്കൂർ വധക്കേസിൽ വ്യാഴാഴ്ച വിധി; പി. ജയരാജനും ടി.വി. രാജേഷും പ്രതികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ വ്യാഴാഴ്ച വിധി പറയും. എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയാണ് കേസിൽ വിധി പ്രസ്താവിക്കുക. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ 32-ാം പ്രതിയും സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ് 33-ാം പ്രതിയുമാണ്.

കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച കേസിലെ കൊലപാതകം നടന്നത് 2012 ഫെബ്രുവരി 20-നാണ്. കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിൽ വെച്ചാണ് എം.എസ്.എഫ് നേതാവായിരുന്ന അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്ന് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ഷുക്കൂറും സംഘവും കല്ലെറിഞ്ഞതിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നാണ് സി.ബി.ഐ കണ്ടെത്തൽ.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെ 33 പേരാണ് കേസിൽ പ്രതികളായുള്ളത്. ഇതിൽ രണ്ടുപേർ മരിച്ചതിനാൽ 31 പേരാണ് വിചാരണ നേരിട്ടത്.

17 മാസം നീണ്ട വിചാരണയിൽ 41 സാക്ഷികളെ വിസ്തരിച്ചു. പ്രതിഭാഗം മൂന്ന് സാക്ഷികളെയും പ്രോസിക്യൂഷൻ ഒരു അധിക സാക്ഷിയെയും ഹാജരാക്കി. സി.ബി.ഐ കുറ്റപത്രത്തിൽ ആകെ 81 സാക്ഷികളാണുണ്ടായിരുന്നത്. 238 രേഖകളും 21 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസിന്റെ വിധി കാത്തിരിക്കുകയാണ് കേരളം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix