Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജുനൈദിന്റെ മരണത്തിൽ കൈകഴുകാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ? സ്റ്റേ വയർ നിലത്തുവീണത് നിലം ഉഴുതതുകൊണ്ടെന്ന് പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തിരൂരങ്ങാടി ചെറുമുക്കിൽ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് 13 വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ നീക്കവുമായി കെഎസ്ഇബി ഉദ്യോഗസ്ഥൻ. സ്റ്റേ വയർ നിലത്തുനിന്ന് പറിഞ്ഞുപോകാൻ കാരണം ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതതാണെന്ന് ചൂണ്ടിക്കാട്ടി വെന്നിയൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ബിജു താനൂർ പൊലീസിൽ പരാതി നൽകി. വരമ്പിലെ വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിലായതിനും നിലം ഉഴുതതാണ് കാരണമെന്നാണ് പരാതിയിലെ വാദം.

എന്നാൽ, സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് വെന്നിയൂർ സെക്ഷനിലെ ജീവനക്കാർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. അപകടത്തിന് പിന്നാലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണം ഉയർന്നിരുന്നു. പ്രദേശത്ത് വൈദ്യുതി അപകടസാധ്യത സംബന്ധിച്ച് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

തിരൂരങ്ങാടി ചെറുമുക്കിൽ വീടിന് സമീപത്തെ പാടത്ത് കളിക്കുന്നതിനിടെയാണ് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദിന് സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റത്. വയറിൽ തൊട്ടയുടൻ തന്നെ കുട്ടിക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ തർക്കമുണ്ടായിരുന്നു. കുട്ടിയുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് കെഎസ്ഇബിയും രംഗത്തെത്തിയിരുന്നു. സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് ഉണ്ടായതെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നുമായിരുന്നു കെഎസ്ഇബിയുടെ പ്രതികരണം.

അതേസമയം, അപകടത്തിൽ വൈദ്യുതി മന്ത്രി കെ. സണ്ണി ജോസഫ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച കുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തി. ബന്ധപ്പെട്ട കെഎസ്ഇബി ഉദ്യോഗസ്ഥരിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

മന്ത്രി സണ്ണി ജോസഫ് ജുനൈദിന്റെ പിതാവിനെ ഫോണിൽ വിളിച്ച് അനുശോചനം അറിയിക്കുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അർഹമായ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി കുടുംബത്തിന് ഉറപ്പുനൽകി.

എന്നാൽ, 13 വയസ്സുകാരന്റെ മരണത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് ഇന്ന് കെഎസ്ഇബി ഓഫീസ് ഉപരോധിക്കും. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുമ്പോൾ കെഎസ്ഇബി ഉദ്യോഗസ്ഥന്റെ പരാതിയും പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix