Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മന്ത്രിമന്ദിരങ്ങളുടെ മോടിപിടിപ്പിക്കലിന് 5.63 കോടി; ആറുമാസത്തെ ചെലവ് വിവരങ്ങൾ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറുമാസത്തിനിടെ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കും മോടിപിടിപ്പിക്കലിനുമായി 5.63 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പിന്റെ വിവരാവകാശ രേഖ. പൊതുപ്രവർത്തകൻ പി.കെ. രാജ് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ചെലവുകളുടെ കണക്ക് പുറത്തുവന്നത്.

മന്ത്രി അനൂപ് ജേക്കബ് താമസിക്കുന്ന മൻമോഹൻ ബംഗ്ലാവിനാണ് ഏറ്റവും കൂടുതൽ തുക അനുവദിച്ചത്. 81.06 ലക്ഷം രൂപയാണ് അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചത്. എക്സൈസ് മന്ത്രി എം. ലിജു താമസിക്കുന്ന അജന്ത ബംഗ്ലാവിന് 58.47 ലക്ഷം രൂപയും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ നെസ്റ്റ് ബംഗ്ലാവിന് 40.66 ലക്ഷം രൂപയും അനുവദിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് കൈകാര്യം ചെയ്യുന്ന കെ.എം. ഷാജിയുടെ പൗർണമി ബംഗ്ലാവിന് 40.81 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.

പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ താമസിക്കുന്ന ഉഷസ് ബംഗ്ലാവിന് 40 ലക്ഷം രൂപയും രമേശ് ചെന്നിത്തലയുടെ പമ്പ ബംഗ്ലാവിന് 30 ലക്ഷത്തിലധികം രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിൽ ശീതീകരണ സംവിധാനങ്ങൾക്കും വൈദ്യുതീകരണത്തിനുമായി മാത്രം പത്ത് ലക്ഷത്തിലധികം രൂപ ചെലവഴിച്ചതായാണ് വിവരം.

അതേസമയം, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണികൾക്കായി ചെലവഴിച്ച മുഴുവൻ തുകയുടെയും കണക്ക് വിവരാവകാശ മറുപടിയിൽ ലഭ്യമല്ല. എയർ കണ്ടീഷണർ സ്ഥാപിക്കാൻ നാല് ലക്ഷം രൂപയും വൈദ്യുതീകരണത്തിന് മൂന്ന് ലക്ഷം രൂപയും ഉൾപ്പെടെ ഏഴ് ലക്ഷത്തിലധികം രൂപ ചെലവഴിച്ചതായുള്ള വിവരങ്ങൾ മാത്രമാണ് നൽകിയിരിക്കുന്നത്. ആകെ ചെലവിന്റെ കണക്ക് ലഭിച്ചശേഷമേ കൂടുതൽ വ്യക്തത നൽകാനാകൂ എന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. കന്റോൺമെന്റ് ഹൗസിൽനിന്ന് ക്ലിഫ് ഹൗസിലേക്ക് മാറുന്നതിന് മുമ്പുതന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിരുന്നു.

കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട കണക്കുകൾ മാത്രമാണ് പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ടിട്ടുള്ളത്. ഫർണിച്ചറുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. മന്ത്രിമാർക്കായി വാഹനങ്ങൾ വാങ്ങുന്നതിന് ഒരു കോടിയിലധികം രൂപ ചെലവഴിച്ചതിനെച്ചൊല്ലി പ്രതിപക്ഷ വിമർശനം ശക്തമാകുന്നതിനിടെയാണ് മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി അനുവദിച്ച തുകയുടെ വിവരങ്ങളും പുറത്തുവരുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix