ലോസ് ആഞ്ചലസ്: ജെയിംസ് ബോണ്ടിന്റെ (007) കുപ്പായമണിയാൻ ഹോളിവുഡ് താരം റോബർട്ട് പാറ്റിൻസൺ. ഡാനിയൽ ക്രെയ്ഗിന്റെ പിൻഗാമിയായി പുതിയ ജെയിംസ് ബോണ്ടായി റോബർട്ട് പാറ്റിൻസൺ എത്തുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘ഡ്യൂൺ’ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഡെനിസ് വില്ലെന്യൂവാണ് പുതിയ ബോണ്ട് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. റിലീസ് തിയതിയും അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എംജിഎം സ്റ്റുഡിയോസ് ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഇന്നലെ റോബർട്ട് പാറ്റിൻസണിന്റെ കാസ്റ്റിംഗ് സ്ഥിരീകരിച്ചു.


