Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷും കുറ്റവിമുക്തർ 13 പ്രതികൾ കുറ്റക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഏറെ ചർച്ചയായ അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും കോടതി വെറുതെ വിട്ടു. കൊച്ചിയിലെ സിബിഐ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. തെളിവുകളുടെ അഭാവത്തിലാണ് ഇവരെ കുറ്റവിമുക്തരാക്കിയത്.

കേസിലെ മറ്റു പ്രതികളായ ഉമേശൻ, ഗണേശൻ, ശ്യാംജിത്ത്, പ്രകാശൻ, അജയൻ, രാജീവൻ എന്നിവരെയും കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി മനോഹരൻ, പത്താം പ്രതി ദിനേശൻ എന്നിവരെ കുറ്റക്കാരായി കണ്ടെത്തി.

2012 ഫെബ്രുവരി 20നാണ് 23കാരനായ എംഎസ്എഫ് പ്രവർത്തകൻ അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ടത്. അരിയിൽ ഒരു പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായതാണ് കൊലപാതകത്തിന് കാരണമായത്.

ആക്രമണത്തിന് പിന്നാലെ ഷുക്കൂറിനെയും സുഹൃത്തുക്കളെയും ഒരു സംഘം പിന്തുടർന്നു. ഇവർ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അഭയം തേടിയെങ്കിലും സംഘം വീട് വളഞ്ഞു. തുടർന്ന് ഷുക്കൂറിന്റെ ഫോട്ടോ എടുത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ഉണ്ടായിരുന്ന സിപിഎം നേതാക്കൾക്ക് അയച്ചുനൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഷുക്കൂറിനെ തിരിച്ചറിഞ്ഞ ശേഷം മറ്റുള്ളവരെ വിട്ടയച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. പിന്നീട് ഷുക്കൂറിനെ വീടിന് സമീപത്തെ പാടത്തേക്ക് കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് മരണകാരണം.

കേസിൽ തുടക്കത്തിൽ ലോക്കൽ പൊലീസാണ് അന്വേഷണം നടത്തിയത്. അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ഷുക്കൂറിന്റെ കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് ഷുക്കൂറിന്റെ ഉമ്മ നൽകിയ ഹർജിയെ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix