Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ടിവികെ എംഎൽഎ വി.എസ്. ബാബു അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ വി.എസ്. ബാബു (75) അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസമായി ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യനില വഷളായതായാണ് വിവരം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തിയാണ് വി.എസ്. ബാബു ശ്രദ്ധ നേടിയത്. ബാബുവിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിലെ ഒരു വോട്ടർ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

നേരത്തെ ഡിഎംകെയുടെ വടക്കൻ ചെന്നൈ ജില്ലാ സെക്രട്ടറിയായിരുന്നു ബാബു. 2006ൽ പുരസവാക്കം മണ്ഡലത്തിൽ നിന്ന് ഡിഎംകെ ടിക്കറ്റിൽ വിജയിച്ച് എംഎൽഎയായി. 2011ൽ കൊളത്തൂരിൽ സ്റ്റാലിൻ മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പ് ചുമതല വഹിച്ച നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പിന്നീട് സ്റ്റാലിന്റെ ഭൂരിപക്ഷം കുറഞ്ഞതോടെ പാർട്ടിയിൽ ബാബുവിന് പ്രാധാന്യം കുറഞ്ഞു. 2016ൽ അണ്ണാഡിഎംകെയിൽ ചേർന്ന അദ്ദേഹം 2026 ഫെബ്രുവരിയിലാണ് ടിവികെയിലെത്തിയത്. ബാബുവിന്റെ മരണത്തോടെ തമിഴ്നാട്ടിൽ ഒഴിവുവന്ന നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം ആറായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix