Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നഷ്ടപരിഹാരം വേണ്ട, പൊലീസുകാരെ പിരിച്ചുവിടണം; പോരാട്ടം തുടരുമെന്ന് സുജിത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂര്‍: പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. എന്നാൽ നഷ്ടപരിഹാരത്തുക സ്വീകരിക്കില്ലെന്നും തന്നെ ആക്രമിച്ച പൊലീസുകാരെ സർവീസിൽനിന്ന് പിരിച്ചുവിട്ട് ശിക്ഷിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും സുജിത്ത് വ്യക്തമാക്കി. കമ്മിഷന്റെ നടപടി ആശ്വാസകരമാണെങ്കിലും നീതി ലഭിക്കുന്നതുവരെ പിന്നോട്ടില്ലെന്നാണ് സുജിത്തിന്റെ നിലപാട്.

മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ നൽകിയ പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടത്. നടപ്പുസാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിൽനിന്ന് നഷ്ടപരിഹാരത്തുക നൽകാനാണ് സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട പരാതി വിശദമായി പരിശോധിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

2023 ഏപ്രിൽ അഞ്ചിനാണ് തൃശൂർ കാണിപ്പയ്യൂരിൽ വിവാദ സംഭവങ്ങളുടെ തുടക്കം. പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കുന്നുവെന്ന പരാതിയിൽ മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസിന്റെ നടപടിയെ സുജിത്ത് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ സുജിത്തിനെ ബലംപ്രയോഗിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ച് മർദിച്ചെന്നാണ് പരാതി.

കസ്റ്റഡി മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുകൊണ്ടുവരാൻ സുജിത്തും സുഹൃത്തുക്കളും രണ്ട് വർഷത്തോളം നിയമപോരാട്ടം നടത്തി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ ചർച്ചയായി. പിന്നാലെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ആരോപണവിധേയരായ സബ് ഇൻസ്പെക്ടർ നുഹ്മാൻ, സീനിയർ സി.പി.ഒ ശശീന്ദ്രൻ, സി.പി.ഒമാരായ സന്ദീപ്, സജീവൻ എന്നിവരാണ് നിലവിൽ സസ്പെൻഷനിലുള്ളത്.

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സുജിത്ത് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നേരത്തെ പരാതി നൽകിയിരുന്നു. സസ്പെൻഷനിൽ മാത്രം നടപടി ഒതുക്കരുതെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പിരിച്ചുവിട്ട് ശിക്ഷിക്കണമെന്നുമാണ് സുജിത്തിന്റെ ആവശ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix