Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മൂന്ന് ദിവസം കൊണ്ട് 20 രൂപയുടെ വർധന; ചെറിയുള്ളി വില 150ൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപറ്റ: മൂന്ന് ദിവസത്തിനിടെ 20 രൂപയോളം വർധിച്ച് ചെറിയുള്ളി വില കിലോയ്ക്ക് 150 രൂപയിലെത്തി. ഒരാഴ്ച മുൻപ് 120 മുതൽ 130 രൂപ വരെയായിരുന്ന വിലയാണ് കുത്തനെ ഉയർന്നത്. വയനാട്ടിലേക്ക് ചെറിയുള്ളി കൂടുതലായി എത്തിക്കുന്ന തമിഴ്നാട്ടിലെ മേട്ടുപ്പാളയം മേഖലയിൽ കനത്ത മഴയെ തുടർന്ന് കൃഷിനാശമുണ്ടായതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഇതോടെ നേരത്തേ സംഭരിച്ചുവച്ച ചെറിയുള്ളിയാണ് ഉയർന്ന വിലയ്ക്ക് വിപണിയിലെത്തുന്നത്.

ചെറിയുള്ളിക്ക് പകരമായി വലുപ്പം കുറഞ്ഞ സവാളയും വിപണിയിൽ എത്തുന്നുണ്ട്. ഇവ ചെറിയുള്ളിയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് വിൽക്കുന്നത്. അതേസമയം, സവാള വിലയിലും വർധനയുണ്ടായിട്ടുണ്ട്. ഒരാഴ്ച മുൻപ് കിലോയ്ക്ക് 50 രൂപയായിരുന്ന സവാളയുടെ വില ഇപ്പോൾ 56 രൂപയായി ഉയർന്നു.

മുട്ടവിലയിലും വർധന തുടരുകയാണ്. ഏഴ് മുതൽ ഏഴര രൂപ വരെ വിലയുണ്ടായിരുന്ന മുട്ടയുടെ ചില്ലറവില എട്ട് മുതൽ 8.20 രൂപ വരെയായി ഉയർന്നു. ക്രിസ്മസ് പലഹാര നിർമാണത്തിനായി മുട്ടയുടെ ആവശ്യകത വർധിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ക്രിസ്മസ്, പുതുവത്സര സീസൺ കഴിയാതെ മുട്ടവില കുറയാൻ സാധ്യതയില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

പൊന്നി അരി ഉൾപ്പെടെയുള്ള അരിയിനങ്ങളുടെ വിലയും ഉയരുകയാണ്. അതേസമയം, 58 രൂപയായിരുന്ന ശർക്കര വില 54 രൂപയായി കുറഞ്ഞത് ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസമായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix