Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അയോധ്യയില്‍ അഖിലേഷിനെ നേരിടാന്‍ യോഗി; വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി, സമാജ്വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ നേരിട്ട് ഏറ്റുമുട്ടാന്‍ വെല്ലുവിളിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഖിലേഷ് യാദവ് അയോധ്യ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാന്‍ തയ്യാറായാല്‍ താനും അതേ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് യോഗി വ്യക്തമാക്കി. നേരിട്ടുള്ള പോരാട്ടത്തിന് തയ്യാറാകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

ഗൊരഖ്പൂര്‍ ജില്ലയിലെ ക്യാമ്പിയര്‍ഗഞ്ചില്‍ നടന്ന പൊതുപരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അയോധ്യയില്‍ നിന്ന് മത്സരിക്കണമെന്ന അഖിലേഷിന്റെ വെല്ലുവിളിക്ക് മറുപടിയായാണ് യോഗി നിലപാട് വ്യക്തമാക്കിയത്. നേര്‍ക്കുനേര്‍ പോരാടാന്‍ ധൈര്യമില്ലാത്തവരാണ് പിന്നില്‍ നിന്ന് ആക്രമിക്കുന്നതെന്നും അഖിലേഷിനെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

അതിനിടെ, അഖിലേഷ് യാദവിന്റെ ഗൊരഖ്പൂര്‍ റോഡ് ഷോയ്‌ക്കിടെ 13 വയസ്സുകാരന്‍ ജെസിബി ഇടിച്ച് മരിച്ച സംഭവവും യോഗി ഉന്നയിച്ചു. പ്രാദേശിക ബിജെപി നേതാവിന്റെ മകനായ കുട്ടിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കി. അപകടത്തിന് ഇടയാക്കിയവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമാജ്വാദി പാര്‍ട്ടിക്കെതിരെയും യോഗി രൂക്ഷമായ വിമര്‍ശനമുയര്‍ത്തി. ഗുണ്ടായിസം, അരാജകത്വം, കലാപങ്ങള്‍ എന്നിവയുമായി പാര്‍ട്ടിയെ ബന്ധപ്പെടുത്തി വിമര്‍ശിച്ച അദ്ദേഹം, മാഫിയാ സംഘങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപാടാണ് എസ്.പിയുടേതെന്നും ആരോപിച്ചു.
കുട്ടിയുടെ മരണത്തില്‍ അനുശോചനം പോലും രേഖപ്പെടുത്താത്തവരുടെ സമീപനത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും സമാജ്വാദി പാര്‍ട്ടിയും തമ്മിലുള്ള രാഷ്‌ട്രീയ പോര് കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചനയാണ് യോഗിയുടെ പുതിയ വെല്ലുവിളി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix