Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നാട്ടിലെത്തി അമ്മയ്ക്ക് അന്ത്യചുംബനം നൽകി മടങ്ങി, പിന്നാലെ മറ്റൊരു ദുരന്തം; ഡാലസിൽ മലയാളി വനിതയ്ക്ക് കണ്ണീർ വിട

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡാലസ് ∙ തിരുവല്ല കുറ്റപ്പുഴ പാറേൽ കുടുംബാംഗം ഏബ്രഹാം പാറേലിന്റെ (ബിനു) സഹധർമിണി അച്ചാമ്മ എബ്രഹാം പാറേൽ (ബിന്ദു 49) ഡാലസിൽ അന്തരിച്ചു. മാതാവിന്റെ സംസ്കാര ചടങ്ങിനായി കുടുംബാംഗങ്ങളുമായി തിരുവല്ലയിൽ പോയി മടങ്ങി ഡാലസിൽ തിരിച്ചെത്തിയ ദിവസം ഉച്ചക്ക് ഉറക്കത്തിൽ ഉണ്ടായ ഹൃദയസ്തംഭനമാണ് മരണ കാരണം.

തിരുവല്ലാ പെരിങ്ങര പുലിപ്പുരയിൽ പി സി ചെറിയാന്റെയും, പരേതയായ ആനി ചെറിയാന്റെയും മകളാണ്. മക്കൾ: ജോവാന, ജോഷ്വാ (ഇരുവരും കോളജ് വിദ്യാർഥികൾ)സഹോദരങ്ങൾ: ഡോ. ഷൈനു (അബുദാബി), മോൻസി (കെനിയ), പ്രീമ ( ഒമാൻ).

പൊതുദർശനം നവംബർ 22 ഞായറാഴ്ച വൈകിട്ട് 5 മുതൽ 8 മണി വരെ ഡാലസ് പെട്രാ ചർച്ചിൽ (2115 N Denton Dr, Carrollton, Tx) വച്ച് നടത്തപ്പെടും. സംസ്കാരം നവംബർ 23 തിങ്കളാഴ്ച രാവിലെ 9 മണിക്ക്. ഡാലസ് പെട്രാ ചർച്ചിൽ വച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്കു ശേഷം കോപ്പേൽ റോളിങ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix