കോട്ടയം: യാത്രക്കാരെ സാക്ഷിയാക്കി കെഎസ്ആർടിസി ബസിനുള്ളിൽ അഞ്ചംഗ സംഘത്തിന്റെ പരസ്യ മദ്യപാനം. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന കെഎൽ 15 എ 2517 നമ്പർ ബസിനുള്ളിലാണ് അഞ്ചംഗ സംഘം മദ്യപിച്ചത്.
ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെപ്പോലും വകവയ്ക്കാതെയായിരുന്നു ഇവരുടെ പ്രവർത്തനം. സംഘത്തിന്റെ പരസ്യ മദ്യപാനം ശ്രദ്ധയിൽപ്പെട്ട സഹയാത്രികരിലൊരാൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവം ശ്രദ്ധ നേടുകയാണ്.


