Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബിൽക്കിസ് ബാനു: ‘എന്റെ ജീവിതത്തിൽ ഇരുട്ട് പരത്തിയവർ ഇന്ന് രാജ്യത്തെ അന്ധകാരത്തിലാഴ്ത്തുന്നു’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: തന്റെ ജീവിതത്തിൽ ഇരുട്ട് പരത്തിയവർ ഇന്ന് രാജ്യം മുഴുവൻ അന്ധകാരത്തിലാഴ്ത്താൻ ശ്രമിക്കുകയാണെന്ന് ഗുജറാത്ത് വംശഹത്യയുടെ ജീവിക്കുന്ന രക്തസാക്ഷി ബിൽക്കീസ് ബാനു. വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ.

ഒരു ദിവസം താനും കുടുംബവും ഉറക്കമുണർന്നത് ഭയാനകമായൊരു ദുഃസ്വപ്നത്തിലേക്കായിരുന്നുവെന്ന് ബിൽക്കീസ് ഓർത്തെടുത്തു. ആ ദുരന്തത്തിന് ഉത്തരവാദികളായവർ ഇന്നും തങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഗുജറാത്തിൽ തങ്ങൾ കണ്ടതും അനുഭവിച്ചതുമായ ക്രൂരതകൾ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവർത്തിക്കുകയാണ്. നീതി തേടി രാജ്യത്തുടനീളം അലയേണ്ടിവരുന്ന അവസ്ഥയാണ് തനിക്കുള്ളതെന്നും അവർ പറഞ്ഞു. ഈ കാലയളവിനിടെ നിരവധി വീടുകൾ മാറിത്താമസിക്കേണ്ടിവന്നു. തങ്ങളെ ആക്രമിച്ച കാലത്ത് ഗുണ്ടകളും ക്രിമിനലുകളുമായിരുന്നു അക്രമികൾക്കൊപ്പമുണ്ടായിരുന്നതെങ്കിൽ ഇന്ന് പൊലീസും ഉദ്യോഗസ്ഥരും ഭരണസംവിധാനവും ചേർന്നാണ് അവരുടെ താൽപര്യങ്ങൾ നടപ്പാക്കിക്കൊടുക്കുന്നത്. തന്നെ ആക്രമിച്ച കേസിലെ രണ്ട് പ്രതികളുടെ ശിക്ഷ സുപ്രീംകോടതി കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത് വലിയ ഞെട്ടലുണ്ടാക്കിയ അനുഭവമായിരുന്നു. അവസാന പ്രതീക്ഷയായ നീതിന്യായ സംവിധാനത്തിൽനിന്നുപോലും നിരാശ നേരിടേണ്ടിവരുന്നത് വേദനാജനകമാണെന്നും ബിൽക്കീസ് പറഞ്ഞു.എന്നാൽ, ഈ അന്ധകാരകാലത്തും കേരളത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. കേരളത്തിലെത്തിയതു മുതൽ ലഭിച്ച സ്നേഹവും പരിഗണനയും ഏറെ സന്തോഷം പകരുന്നതാണ്. ജീവിതത്തിൽ സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്നമായി കാണാനാണ് ആഗ്രഹിക്കുന്നത്. ആരോടും പ്രതികാരം ചെയ്യണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. തനിക്ക് വേണ്ടത് പ്രതികാരമല്ല, സ്വാഭാവിക നീതിയാണ്. നീതിക്കായുള്ള ഈ പോരാട്ടത്തിൽ എല്ലാവരും ഒപ്പമുണ്ടാകണമെന്നും ബിൽക്കീസ് ബാനു അഭ്യർഥിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix