Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചു; വൃക്കരോഗം ബാധിച്ചെന്ന് സലീം കോടത്തൂർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായി വെളിപ്പെടുത്തി ഗായകൻ സലീം കോടത്തൂർ. ക്രീമിന്റെ ഉപയോഗം വൃക്കരോഗത്തിന് കാരണമായെന്നും ശരീരത്തിന്റെ പ്രതിരോധശേഷി പൂർണമായും നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എട്ടുമാസം നീണ്ട ചികിത്സയ്ക്കൊടുവിലാണ് രോഗമുക്തി നേടിയത്. വലിയ ശാരീരിക, മാനസിക, സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും സലീം കോടത്തൂർ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

പത്ത് വർഷം മുമ്പാണ് കാസർകോട്ടുള്ള സുഹൃത്ത് വഴി മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ലഭിച്ചതെന്ന് സലീം പറഞ്ഞു. മറ്റൊരു ഗായകന്റെ നിറത്തിലുണ്ടായ മാറ്റം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് ക്രീമിനെക്കുറിച്ച് അറിഞ്ഞത്. ഒന്നര ബോട്ടിലോളം ക്രീം ഉപയോഗിച്ചതോടെ ചർമത്തിന്റെ നിറം വർധിച്ചു. എന്നാൽ ഒന്നര മാസത്തിനുശേഷം മൂത്രാശയ അണുബാധയുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. പിന്നീട് കണ്ണിന്റെ പോളകളിലും കാലുകളിലും നീരുവന്നു. മൂത്രത്തിലൂടെ പത പുറത്തുവരാൻ തുടങ്ങിയതോടെ നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ പ്രോട്ടീൻ നഷ്ടപ്പെടുന്നതായി കണ്ടെത്തിയത്.

ശരീരത്തിൽനിന്ന് പ്രോട്ടീൻ നഷ്ടപ്പെടുകയാണെന്നും വൃക്കയോ രക്തമോ തകരാറിലാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതായി സലീം വ്യക്തമാക്കി. മാസങ്ങളോളം ചികിത്സയും പരിശോധനകളും തുടർന്നു. എല്ലാ മാസവും മൂന്ന് ദിവസം ആശുപത്രിയിൽ കഴിയേണ്ടിവന്നു. ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടിവരുമെന്ന ആശങ്കയും ഡോക്ടർമാർ പങ്കുവെച്ചിരുന്നു. രോഗം മൂർച്ഛിച്ചതോടെ മരുന്നുകൾ പോലും ഫലിച്ചില്ല. ആളുകൾക്കിടയിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയിലായി. പല്ലുകൾ നീക്കം ചെയ്യേണ്ടിവന്നു. മുഖത്ത് കരിവാളിപ്പുമുണ്ടായി.

എട്ടുമാസത്തെ ചികിത്സയ്ക്കുശേഷമാണ് രോഗം പൂർണമായും ഭേദമായത്. ഇപ്പോഴും ക്ഷീണവും ഉറക്കമില്ലായ്മയും തുടരുന്നുണ്ട്. പെപ്സി, കോള, സോഡ, അച്ചാർ, പപ്പടം തുടങ്ങിയ ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കാൻ കഴിയില്ല. ക്രീം ഉപയോഗിച്ചതിന്റെ പ്രത്യാഘാതമായി ഇപ്പോൾ വേദനസംഹാരികൾ പോലും കഴിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, മലപ്പുറത്ത് വ്യാജ സൗന്ദര്യവർധക ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് വൃക്കരോഗം സ്ഥിരീകരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ അതീവ ജാഗ്രതാ നിർദേശവുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം രംഗത്തെത്തി. വകുപ്പിന്റെ പരിശോധനകളിൽ ഹാനികരമായ വസ്തുക്കൾ അടങ്ങിയ പത്ത് ലക്ഷത്തിലേറെ രൂപയുടെ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix