Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്റ്റുഡന്റ്സ് സേവിംഗ്സ് സ്‌കീം ഇനി ഡിജിറ്റൽ; കൈറ്റ് വെബ് പോർട്ടൽ പ്രവർത്തനസജ്ജമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി നടപ്പാക്കുന്ന സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീം ഇനി പൂർണമായും ഡിജിറ്റൽ സംവിധാനത്തിൽ. പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വികസിപ്പിച്ച വെബ് പോർട്ടൽ പ്രവർത്തനസജ്ജമായി.

studentssaving.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നാഷണൽ സേവിംഗ്സ് (ധനകാര്യ) വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ട്രഷറി ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

വിദ്യാർഥികൾ നടത്തുന്ന ഓരോ നിക്ഷേപവും അവരുടെ ഡിജിറ്റൽ പാസ്‌ബുക്കിൽ രേഖപ്പെടുത്തും. നിക്ഷേപത്തുക സ്കൂളിന്റെ ട്രഷറി സേവിംഗ്സ് ബാങ്ക് (TSB) അക്കൗണ്ടിലേക്ക് മാറ്റും. കുട്ടികളിൽ സാമ്പത്തിക അച്ചടക്കവും ചെറുപ്പം മുതൽ സമ്പാദ്യശീലവും വളർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വിദ്യാർഥികൾ നിക്ഷേപിക്കുന്ന തുകയ്ക്ക് പിൻവലിക്കുന്നതുവരെ ട്രഷറി നിരക്കിലുള്ള പലിശ ലഭിക്കും. നിക്ഷേപത്തുക സ്ഥിരനിക്ഷേപമായി (Fixed Deposit) മാറ്റുന്നതിലൂടെ സ്കൂളുകൾക്ക് അധിക വരുമാനം നേടാനും സാധിക്കും. 2026 മുതൽ ഓരോ നിക്ഷേപത്തിന്റെയും പിൻവലിക്കലിന്റെയും പലിശയുടെയും വിവരങ്ങൾ പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

നിക്ഷേപം, പിൻവലിക്കൽ, പലിശ എന്നിവ രേഖപ്പെടുത്തുന്ന ഡിജിറ്റൽ പാസ്‌ബുക്ക്, രക്ഷിതാക്കൾക്കുള്ള എസ്.എം.എസ് അറിയിപ്പുകൾ, ട്രഷറി പേ-ഇൻ സ്ലിപ്പുകൾ, സ്ഥിരനിക്ഷേപ വിവരങ്ങൾ, അക്കൗണ്ട് ക്ലോഷർ തുടങ്ങിയ സേവനങ്ങളെല്ലാം ഓൺലൈനായി ലഭ്യമാകും.

ക്ലാസ് അധ്യാപകർ മുതൽ നാഷണൽ സേവിംഗ്സ് ഡയറക്ടർ വരെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പോർട്ടലിൽ ലോഗിൻ ചെയ്യാം. സ്കൂളുകളിലെ സാമ്പത്തിക ഇടപാടുകളുടെയും റിപ്പോർട്ടുകളുടെയും വിവരങ്ങൾ ഡാഷ്‌ബോർഡുകൾ വഴി ജില്ലാ, സംസ്ഥാനതല ഓഫീസുകൾക്ക് തത്സമയം ലഭ്യമാകുമെന്നതും പ്രത്യേകതയാണ്. ഇതിലൂടെ പദ്ധതിയുടെ പ്രവർത്തനം കൂടുതൽ സുതാര്യമായി നിരീക്ഷിക്കാനും വിലയിരുത്താനും കഴിയും.

സമ്പൂർണ, എച്ച്.എസ്.ക്യാപ്, വി.എച്ച്.എസ്.ക്യാപ് ലോഗിൻ സംവിധാനങ്ങൾ ഉപയോഗിച്ച് സ്കൂളുകൾക്ക് പോർട്ടലിൽ പ്രവേശിക്കാം. ചുമതലയുള്ള അധ്യാപകർക്ക് ‘കൈറ്റ് കീ’ ആപ്പ് വഴി ക്യു.ആർ. കോഡ് സ്കാൻ ചെയ്തും ലോഗിൻ ചെയ്യാം. എസ്.എം.എസ് ഒ.ടി.പി എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പോർട്ടലിനെ കൈറ്റ് കീ ആപ്പുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix