കൊല്ലം: ട്രേഡിങ്ങിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്ത് കൊട്ടാരക്കര സ്വദേശിയിൽനിന്ന് 71 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. 56 വയസ്സുകാരനാണ് സൈബർ തട്ടിപ്പിന് ഇരയായത്. ഫെയ്സ്ബുക്കിലൂടെയാണ് തട്ടിപ്പ് സംഘം ഇയാളുമായി ബന്ധം സ്ഥാപിച്ചത്. ഓൺലൈൻ ട്രേഡിങ്ങിലൂടെ വലിയ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയത്.
ഈ വർഷം ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. പണം നഷ്ടമായതോടെയാണ് 56കാരൻ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.


