Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തിരുവനന്തപുരം മെഡിക്കൽ കോളജിലെ നഴ്സിങ് വിദ്യാർഥിനിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിനിയെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. അടൂർ മേലൂട് കലതിവിളയിൽ ബാലന്റെയും അജിതകുമാരിയുടെയും മകൾ കെ. കരുണ (22) ആണ് മരിച്ചത്.

ഉള്ളൂർ ഗ്രാമം റോഡിലെ വാടകവീട്ടിലെ രണ്ടാംനിലയിലെ കിടപ്പുമുറിയിൽ വെള്ളിയാഴ്ച വൈകിട്ട് 4.20ഓടെയാണ് കരുണയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവദിവസം വൈകിട്ട് നാലിന് കരുണ അമ്മ അജിതകുമാരിയുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് മുറിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. രാത്രി എട്ടോടെ കരുണ കുളിമുറിയിൽ വീണ് പരുക്കേറ്റെന്ന സന്ദേശമാണ് വീട്ടുകാർക്ക് ലഭിച്ചത്. ആശുപത്രിയിലെത്തിയപ്പോഴാണ് കരുണ മരിച്ച വിവരം അറിഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix