Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MedicalCollege

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകി

പത്തനംതിട്ട: ചികിത്സയ്ക്കെത്തിയ 15കാരിക്ക് മറ്റൊരു രോഗിയുടെ എക്‌സ്‌റേ ഫിലിം നൽകിയതായി പരാതി. കോന്നി മെഡിക്കൽ കോളേജിനെതിരെയാണ് കുട്ടിയുടെ കുടുംബം പരാതി ഉന്നയിച്ചത്. ശ്വാസംമുട്ടലിനെ തുടർന്നാണ് പെൺകുട്ടി കോന്നി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. പരിശോധനയുടെ ഭാഗമായി എക്‌സ്‌റേ എടുത്ത ശേഷം മരുന്ന് നൽകിയിരുന്നു. എന്നാൽ മരുന്ന് കഴിച്ചിട്ടും ശ്വാസംമുട്ടലിന് മാറ്റമുണ്ടാകാത്തതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വീണ്ടും ചികിത്സ തേടുകയായിരുന്നു. കോന്നി മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ച എക്‌സ്‌റേ ഫിലിമുമായി ജനറൽ ആശുപത്രിയിലെത്തിയപ്പോഴാണ് മറ്റൊരു രോഗിയുടെ എക്‌സ്‌റേയാണ് […]
Read more

ആരോഗ്യവകുപ്പിൽ മന്ത്രിയറിയാതെ ഉദ്യോഗസ്ഥ നീക്കം; DME യോഗത്തിൽ അതൃപ്തി അറിയിച്ച് മന്ത്രി

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ മന്ത്രിയറിയാതെ ഉദ്യോഗസ്ഥ തലത്തിൽ നടപടികൾ നീങ്ങിയെന്ന പരാതിയിൽ വിവാദം. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ (DME) യോഗം വിളിച്ചതിലാണ് ആരോഗ്യമന്ത്രി കെ. മുരളീധരന് അതൃപ്തിയെന്നാണ് വിവരം. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശത്തെ തുടർന്നാണ് DME യോഗം വിളിച്ചതെന്നാണ് റിപ്പോർട്ട്. ജൂലൈ 28ന് പ്രിൻസിപ്പൽ സെക്രട്ടറി DMEയ്ക്ക് കത്തയച്ചതിന് പിന്നാലെ ഓഗസ്റ്റ് ഒന്നിന് യോഗം വിളിക്കുകയായിരുന്നു. പെൻഷനേഴ്സ് ലീഗ് ഇടത് സർക്കാരിന് നൽകിയ നിവേദനത്തിലെ അവസാന ആവശ്യങ്ങളിലൊന്നായിരുന്നു മെഡിക്കൽ […]
Read more

തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപിച്ച് പരാതി. കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് രോഗി മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയ്ക്കെത്തിച്ച കൊല്ലം ചടയമംഗലം സ്വദേശി സുകുമാര പിള്ള (87) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കട്ടിലിൽ നിന്ന് താഴെ വീണതിന് പിന്നാലെയാണ് സുകുമാര പിള്ളയുടെ ആരോഗ്യനില ഗുരുതരമായതെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസ് എടുത്തു. ഈ മാസം 26നാണ് സുകുമാര പിള്ളയെ തിരുവനന്തപുരം മെഡിക്കൽ […]
Read more

പരിയാരം മെഡിക്കൽ കോളേജിൽ കോടികളുടെ മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നു; ഗുരുതര അനാസ്ഥ

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപ വിലവരുന്ന മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നതായി ആരോപണം. മെഡിക്കൽ കോളേജിലെ ഏഴാം, എട്ടാം നിലകളിലാണ് മരുന്നുകൾ കൂമ്പാരമായി സൂക്ഷിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ആശുപത്രിയിലെ വിവിധ ഭാഗങ്ങളിൽ മരുന്നുകൾ അശാസ്ത്രീയമായി സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ട് നിലകളിലായി നടക്കാൻ പോലും കഴിയാത്ത വിധത്തിലാണ് മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്നതെന്നാണ് വിവരം. ഇഎൻടി, നേത്രം, ന്യൂറോ മെഡിസിൻ, ന്യൂറോ സർജറി, കാൻസർ വാർഡുകൾക്ക് സമീപവും മറ്റ് വൃത്തിഹീനമായ സ്ഥലങ്ങളിലും മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും സൂക്ഷിച്ചിരിക്കുന്നതായി ആരോപണമുണ്ട്. ഇഞ്ചക്ഷനുകൾ, […]
Read more

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ചോര്‍ച്ച ഉണ്ടായതായി സംശയം. അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണിലാണ് വാതക ചോര്‍ച്ച സംശയിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് യെല്ലോ സോണിലുള്ള രോഗികളെ ഗ്രീന്‍ സോണിലേക്ക് മാറ്റുകയാണ്. യെല്ലോ സോണ്‍ ഒബ്‌സര്‍വേറ്ററി വാര്‍ഡായാണ് പ്രവര്‍ത്തിക്കുന്നത്. ഉച്ചയോടെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ശ്വാസതടസവും അസ്വസ്ഥതയും അനുഭവപ്പെട്ടതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. വിദഗ്ധ സംഘം ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തും. ചോര്‍ച്ചയുടെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധനയ്ക്ക് ശേഷമേ […]
Read more

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്‌റ്റലുകളിൽ മലിനജലം; ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മലിനീകരണം കണ്ടെത്തി. വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെ വിദ്യാർത്ഥികൾ ആശങ്കയിലായി. ഹോസ്റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നത് മലിനജലമാണെന്നാണ് പരാതി. പിഡബ്ല്യുഡിയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ മലിനജലം കുഴൽക്കിണറിൽ എത്തിയതാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് വിവരം. ഇതിനെ തുടർന്ന് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തി. ചെളിവെള്ളം നിറച്ച ബക്കറ്റുകളുമായാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. പ്രശ്‌നം രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്ന് പിഡബ്ല്യുഡി വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. ഹോസ്റ്റലുകളിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix