Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്കൃത സർവകലാശാലയിൽ പരീക്ഷാ ക്രമക്കേട്; ബിഎ തോറ്റ വിദ്യാർഥിനി എംഎ ജയിച്ചതായി കണ്ടെത്തൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാലടി :ബിഎ പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥിനി എംഎ പരീക്ഷ വിജയിച്ചതായി കണ്ടെത്തിയ സംഭവത്തിൽ സംസ്കൃത സർവകലാശാലയിൽ പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നു.സംഭവം കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ തുറവൂർ പ്രാദേശിക കേന്ദ്രത്തിലാണ്. 2014–17 കാലയളവിൽ ബിഎ സംസ്കൃത സാഹിത്യം പഠിച്ച വിദ്യാർഥിനി രണ്ട് വിഷയങ്ങളിൽ പരാജയപ്പെട്ടിരുന്നു. ഇതിനിടെ 2017ൽ തന്നെ എംഎ മലയാളത്തിന് പ്രവേശനം ലഭിക്കുകയും 2019ൽ എംഎ വിജയിക്കുകയും ചെയ്തു. എംഎ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും വിദ്യാർഥിനി കൈപ്പറ്റിയിരുന്നു.

പുനർമൂല്യനിർണയത്തിൽ ലഭിച്ച മാർക്കിലെ അസാധാരണ വർധനയെ തുടർന്ന് ബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് ബോർഡ് വാല്യുവേഷന് അയച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്. പിന്നീട് ബിരുദ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചപ്പോഴാണ് ബിഎ പാസായിട്ടില്ലെന്ന വിവരം പുറത്തുവന്നത്.ബിരുദം പൂർത്തിയാക്കാത്ത വിദ്യാർഥിനിക്ക് എംഎ പ്രവേശനം നൽകിയത് ഏത് മാനദണ്ഡപ്രകാരമാണെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം സർവകലാശാല രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവേശന നടപടികളിലും പരീക്ഷാ വിഭാഗത്തിന്റെ പ്രവർത്തനങ്ങളിലും വീഴ്ചയുണ്ടായെന്ന കണ്ടെത്തലും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix