Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അണ്ടർ-23 വനിതാ ട്വന്റി-20 ദേശീയ ചാമ്പ്യൻഷിപ്പ്; കേരളം പ്രീ ക്വാര്‍ട്ടറില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റായ്പൂർ: അണ്ടർ-23 വനിതാ ട്വന്റി-20 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് നോക്കൗട്ട് പ്രവേശനം. ഡി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് കേരളം പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. ഈ മാസം 25ന് ഉത്തരാഖണ്ഡിനെതിരെയാണ് കേരളത്തിന്റെ അടുത്ത പോരാട്ടം.

മഴയെ തുടർന്ന് ഹൈദരാബാദിനെതിരായ അവസാന ഗ്രൂപ്പ് മത്സരം ഉപേക്ഷിച്ചെങ്കിലും പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം ഉറപ്പാക്കാൻ കേരളത്തിനായി. മഹാരാഷ്ട്രയാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ. ബിഹാർ, മഹാരാഷ്ട്ര, കർണാടക, ഝാർഖണ്ഡ്, ഹൈദരാബാദ് എന്നീ ടീമുകളായിരുന്നു ഡി ഗ്രൂപ്പിൽ കേരളത്തിനൊപ്പമുണ്ടായിരുന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ മഹാരാഷ്ട്രയോടും കർണാടകയോടും പരാജയപ്പെട്ട കേരളം ബിഹാറിനെയും ഝാർഖണ്ഡിനെയും തോൽപ്പിച്ചാണ് നോക്കൗട്ട് ഉറപ്പിച്ചത്. കർണാടകയ്‌ക്കെതിരായ മത്സരത്തിൽ കേരളം നേരിട്ടത് നിർഭാഗ്യകരമായ തോൽവിയായിരുന്നു.

കർണാടക ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം അവസാന നിമിഷം വരെ പൊരുതിയെങ്കിലും രണ്ട് റൺസിന് പരാജയപ്പെട്ടു. നേരിയ വ്യത്യാസത്തിൽ വിജയം കൈവിട്ടെങ്കിലും തുടർന്നുള്ള മത്സരങ്ങളിലെ മികച്ച പ്രകടനത്തിലൂടെ കേരളം തിരിച്ചെത്തി.

ഇനി പ്രീ-ക്വാർട്ടറിൽ ഉത്തരാഖണ്ഡിനെ മറികടന്ന് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയാണ് കേരളത്തിന്റെ ലക്ഷ്യം. നിർണായക പോരാട്ടത്തിൽ മികച്ച പ്രകടനം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix