Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട യുവാവിനെ കാപ്പ നിയമപ്രകാരം കരമന പൊലീസ് അറസ്റ്റ് ചെയ്തു. കരമന മേലാറന്നൂർ സ്വദേശി തക്കുടു എന്ന വിമൽരാജ് (24) ആണ് പിടിയിലായത്.

നഗരത്തിൽ ഗുണ്ടകൾക്കെതിരായ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി സിറ്റി പൊലീസ് കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണയുടെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്. പൂജപ്പുര, കരമന, നേമം, കഴക്കൂട്ടം പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.

മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടിന് നേരെ ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും വിമൽരാജ് അറസ്റ്റിലായിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ശേഷവും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതോടെയാണ് ഇയാൾക്കെതിരെ കാപ്പ നിയമം ചുമത്താൻ തീരുമാനിച്ചത്.

തിരുവനന്തപുരം ഡിസിപിയുടെ മേൽനോട്ടത്തിൽ ഫോർട്ട് എസിപി പ്രദീപിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കാപ്പ നിയമനടപടിക്കുള്ള ശുപാർശ അധികൃതർ അംഗീകരിക്കുകയായിരുന്നു. നേമം സിഐ ശ്രീലാൽ ചന്ദ്രശേഖരൻ, കരമന എസ്എച്ച്ഒ അഭിജിത്ത് എന്നിവരും നടപടികളിൽ പങ്കെടുത്തു.

മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടാതെ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരത്തെ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix