Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വൈദേകം റിസോർട്ട് വിവാദം; ഇ.പി. ജയരാജനെതിരായ ആരോപണങ്ങളിൽ സിപിഎം അന്വേഷണ കമ്മിഷനെ നിയോഗിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വൈദേകം റിസോർട്ട് വിവാദത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിച്ച് സിപിഎം. കെ.എൻ. ബാലഗോപാലും ടി.പി. രാമകൃഷ്ണനും അടങ്ങുന്ന രണ്ടംഗ കമ്മിഷനാണ് അന്വേഷണം നടത്തുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

വൈദേകം റിസോർട്ടിൽ ഇ.പി. ജയരാജന് നിക്ഷേപമുണ്ടെന്ന് പി. ജയരാജനാണ് ആദ്യം പാർട്ടിയിൽ പരാതി ഉന്നയിച്ചത്. ഇതിന് പിന്നാലെ പി. ജയരാജനെതിരെ ഇ.പി. ജയരാജനും പരാതി നൽകിയിരുന്നു. ഇരുവരുടെയും പരാതികൾ പരിശോധിക്കാനാണ് പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.

2022ലാണ് വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട ആരോപണം പി. ജയരാജൻ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. റിസോർട്ടിൽ ഇ.പി. ജയരാജന് നിക്ഷേപമുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ മാധ്യമങ്ങൾക്ക് മുന്നിൽ ഇ.പി. ജയരാജൻ ഇത് നിഷേധിച്ചിരുന്നു. ഭാര്യ സർവീസിൽനിന്ന് വിരമിച്ചപ്പോൾ ലഭിച്ച പണമാണ് നിക്ഷേപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതിനിടെ, കരിമണൽ വ്യവസായി ശശിധരൻ കർത്തയിൽനിന്ന് ഇ.പി. ജയരാജന്റെ ഭാര്യ പണം വാങ്ങി വൈദേകം റിസോർട്ടിൽ നിക്ഷേപിച്ചെന്ന ആരോപണവുമായി ജയരാജന്റെ സഹോദരീപുത്രൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പി. ജയരാജൻ വിഷയം വീണ്ടും പാർട്ടിയിൽ ഉന്നയിച്ചു. തുടർന്നാണ് വിവാദത്തിൽ വിശദമായ അന്വേഷണം നടത്താൻ സിപിഎം രണ്ടംഗ കമ്മിഷനെ നിയോഗിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix