Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ധനരാജ് വധക്കേസ്; 16 പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് പ്രതീക്ഷ; എം.വി. ഗോവിന്ദൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: സി.വി. ധനരാജ് വധക്കേസിൽ 16 പ്രതികളെ വെറുതെവിട്ട കോടതി വിധിയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേസിൽ സർക്കാർ തന്നെ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. നിയമവിദഗ്ധരുമായി ആലോചിച്ച് കോടതി വിധി വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിഷ്ഠൂരമായ കൊലപാതകമാണ് നടന്നതെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുറ്റം തെളിയിക്കുന്നതിൽ വന്ന വീഴ്ചയാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തിൽ സർക്കാർ അപ്പീൽ നൽകണമെന്നാണ് പ്രതീക്ഷയെന്നും കുറ്റക്കാരെല്ലാം ശിക്ഷിക്കപ്പെടണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

പയ്യന്നൂരിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി. ധനരാജിനെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറഞ്ഞത്. കേസിലെ ആദ്യ മൂന്ന് പ്രതികളായ ടി.പി. ബിജു, എം. വൈശാഖ്, എം. വിപിൻ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. നാല് മുതൽ 20 വരെയുള്ള പ്രതികളെ കോടതി വെറുതെവിട്ടു.

തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് വിധി പ്രസ്താവിച്ചത്. കേസിൽ 20 ബിജെപി-ആർഎസ്എസ് പ്രവർത്തകരായിരുന്നു പ്രതികൾ. ഇതിൽ 12-ാം പ്രതിയായ സി. ബിജു പിന്നീട് കൊല്ലപ്പെട്ടിരുന്നു. 19 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. 2016 ജൂലൈ 11ന് രാത്രി പത്തുമണിയോടെ വീടിന് മുന്നിൽവെച്ച് ഒരു സംഘം ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പത്തുവർഷത്തിന് ശേഷമാണ് കേസിൽ കോടതി വിധി വന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix