Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നായകന്മാർ പണ്ടേ സൂപ്പർഹീറോകളായ നാട്ടിൽ ‘മിന്നൽ മുരളി’ പിറന്നതെങ്ങനെ? അനുഭവം പങ്കുവെച്ച് ബേസിൽ ജോസഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗോവ : 57-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ ‘ഇൻ-കോൺവർസേഷൻ’ വേദിയിൽ കൈയടി നേടി സംവിധായകനും നടനുമായ ബേസിൽ ജോസഫ്. ബോളിവുഡ് സംവിധായകൻ അയാൻ മുഖർജിക്കൊപ്പം പങ്കെടുത്ത സംവാദത്തിൽ, ‘മിന്നൽമുരളി’യുടെ പിറവിയെക്കുറിച്ചും നിർമിതബുദ്ധി സിനിമാലോകത്ത് ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ പ്രാദേശിക സിനിമകൾക്ക് നൽകിയ കരുത്തിനെക്കുറിച്ചും ബേസിൽ മനസ്സുതുറന്നു. ‘ദി എപ്പിക് ജോണേഴ്സ്-മിത്തോളജീസ്, സൂപ്പർഹീറോസ് & ന്യൂ വേൾഡ്സ്’ എന്ന വിഷയത്തിൽ പൂജ തൽവാറാണ് ഇരുവരുമായി സംസാരിച്ചത്.
ഇന്ത്യൻ സിനിമയിൽ സൂപ്പർഹീറോ കഥാപാത്രത്തെ സൃഷ്ടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ബേസിൽ പറഞ്ഞു. ‘നമ്മുടെ സിനിമകളിലെ നായകന്മാർ പണ്ടുമുതലേ അമാനുഷിക ശക്തിയുള്ളവരെയും വലിയ വീരശൂരപരാക്രമികളെയും പോലെയാണ് സ്ക്രീനിൽ എത്തുന്നത്. അതിനിടയിൽ വേറിട്ടൊരു സൂപ്പർഹീറോ ലോകം ഉണ്ടാക്കിയെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്’, ബേസിൽ വ്യക്തമാക്കി.

മിന്നൽമുരളി’ ചെയ്തപ്പോഴുണ്ടായ അനുഭവങ്ങളും ബേസിൽ പങ്കുവച്ചു. ‘സിനിമയിലെ ബജറ്റ് പരിമിതികളും പ്രതിസന്ധികളും പലപ്പോഴും പുതിയ ആശയങ്ങളിലേക്കാണ് നമ്മളെ എത്തിക്കുന്നത്. മുഖം മറയ്ക്കാൻ ലുങ്കി കെട്ടി, കാലിൽ സാധാരണ ചെരുപ്പുമിട്ട് ഓടുന്ന സൂപ്പർഹീറോയെ സൃഷ്ടിച്ചത് അത്തരം ചിന്തകളിൽനിന്നാണ്. പരിമിതികൾ പലപ്പോഴും നമ്മുടെ സർഗാത്മകതയെ കൂടുതൽ ഉണർത്തുകയാണ് ചെയ്യുന്നത്’, ബേസിൽ ചൂണ്ടിക്കാണിച്ചു.

‘സിനിമ എടുക്കുമ്പോൾ എപ്പോഴും നമ്മളോടുതന്നെ സത്യസന്ധത പുലർത്തണം. സിനിമയെ വെറുതെ ‘കൂൾ’ ആക്കി കാണിക്കാൻവേണ്ടി കൃത്രിമമായി ഒന്നും ചെയ്യാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ നമ്മുടെ വ്യക്തിത്വവും നഷ്ടപ്പെടും. ലാളിത്യവും സത്യസന്ധതയുമാണ് സിനിമയെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്’, ബേസിൽ പറഞ്ഞു.

ഇന്ത്യൻ പ്രേക്ഷകർക്ക് പുരാണങ്ങളുമായും നാടോടിക്കഥകളുമായും വലിയ ആത്മബന്ധമുണ്ട്. വിദേശരാജ്യങ്ങളിലെ കഥകളിൽനിന്ന് വ്യത്യസ്തമായി ജനങ്ങളെ രക്ഷിക്കാനും സഹായിക്കാനും എത്തുന്ന അമാനുഷിക ശക്തികളുടെ ഒരുപാട് കഥകൾ കേട്ടാണ് നമ്മൾ വളർന്നത്. കുട്ടിക്കാലം മുതൽ മനസ്സിൽ പതിഞ്ഞ ഇത്തരം കഥകളും അനുഭവങ്ങളുമാണ് പുതിയ സിനിമാ യൂണിവേഴ്സുകൾ സൃഷ്ടിക്കുമ്പോൾ നമുക്ക് പ്രചോദനമാകുന്നതെന്നും ബേസിൽ പറഞ്ഞു

.നിർമിതബുദ്ധി സിനിമയെയും കലയെയും എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിനും ബേസിൽ വ്യക്തമായ മറുപടി നൽകി. ‘എ.ഐ. പ്രധാനമായും ചെയ്യുന്നത് നേരത്തെയുള്ള കാര്യങ്ങളെ അനുകരിക്കുകയോ പുനർനിർമിക്കുകയോ മാത്രമാണ്. അതിന് പൂർണമായും പുതിയൊരാശയം സൃഷ്ടിക്കാൻ കഴിയില്ല.’ സാങ്കേതികവിദ്യയിലൂടെ എല്ലാം എളുപ്പത്തിൽ കോപ്പി ചെയ്യാൻ കഴിയുന്ന ഇക്കാലത്ത് മനുഷ്യന്റെ സ്വന്തം ഭാവനയ്ക്കും ഒറിജിനൽ ചിന്തകൾക്കും ഇനി വില കൂടുമെന്നുമാണ് ബേസിലിന്റെ അഭിപ്രായം. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുടെ വരവ് പ്രാദേശിക സിനിമകൾക്ക് വലിയ ഗുണം ചെയ്തതായി ബേസിൽ ചൂണ്ടിക്കാട്ടി. ഒരു ഭാഷയിൽ ഇറങ്ങുന്ന സിനിമകൾ ഇന്ന് രാജ്യത്തെ എല്ലാ ഭാഗത്തുമുള്ള ആളുകൾ കാണുന്നുണ്ട്. അവരവരുടെ ഭാഷകളിൽ തന്നെ സിനിമ കാണാൻ കഴിയുന്നതുകൊണ്ട് ഭാഷയുടെ അതിർവരമ്പുകൾ മാഞ്ഞുപോയി. ഇത് ചെറിയ സിനിമകൾക്കും പുതിയ ആശയങ്ങൾക്കും വലിയൊരു വിപണിയാണ് തുറന്നുകൊടുത്തതെന്നും ബേസിൽ കൂട്ടിച്ചേർത്തു. . സാധാരണക്കാരായ മനുഷ്യർക്ക് അസാധാരണമായ കഴിവുകൾ ലഭിക്കുന്നു എന്ന ആശയമാണ് തന്നെ സൂപ്പർഹീറോ സിനിമകളിലേക്ക് ആകർഷിച്ചതെന്ന് സംവിധായകൻ അയാൻ മുഖർജി പറഞ്ഞു. ‘ഹാരി പോട്ടർ’ പോലുള്ള കഥകളോടുള്ള ഇഷ്ടം കാരണം തന്റെ ‘ബ്രഹ്മാസ്ത്ര’ എന്ന സിനിമ എഴുതിത്തുടങ്ങിയപ്പോൾ വിദേശസിനിമകളുടെ സ്വാധീനമുണ്ടായിരുന്നു. എന്നാൽ, നമ്മുടെ സംസ്കാരവും മിത്തോളജിയും തിരക്കഥയിൽ ചേർത്തപ്പോഴാണ് സിനിമയ്ക്ക് തനതായ ഇന്ത്യൻ സ്വഭാവം ലഭിച്ചത്. പ്രതിസന്ധികൾ നേരിടുമ്പോഴാണ് ഏറ്റവും മികച്ച ആശയങ്ങൾ ഉണ്ടാകുന്നത്. പഴയ പുരാണകഥകളെ ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യകൾ വലിയ സഹായമാണെന്നും അയാൻ മുഖർജി പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix