Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പഞ്ചാബിൽ ബിജെപി–അകാലിദൾ സഖ്യം വീണ്ടും; 2027 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചണ്ഡീഗഡ്: 2027ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ സഖ്യം പുനഃസ്ഥാപിച്ച് ബിജെപിയും ശിരോമണി അകാലിദളും. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുപാർട്ടികളും വീണ്ടും ഒന്നിക്കുന്നത്. 2020ൽ വിവാദ കാർഷിക നിയമങ്ങളെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് 24 വർഷം നീണ്ട എൻഡിഎ സഖ്യം ശിരോമണി അകാലിദൾ അവസാനിപ്പിച്ചത്.

ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സഖ്യപ്രഖ്യാപനം. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ 117 സീറ്റുകളിലും ഇരുപാർട്ടികളും ഒരുമിച്ച് മത്സരിക്കുമെന്ന് അമിത് ഷാ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

2029 ഡിസംബർ 31നകം പഞ്ചാബിനെ മയക്കുമരുന്ന് വിമുക്ത സംസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തെ പ്രധാന പ്രശ്നങ്ങൾ ഉൾപ്പെടുത്തി പ്രകടനപത്രിക പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

117 സീറ്റുകളിലും സഖ്യം മത്സരിക്കുമെന്നും നൂറിലധികം സീറ്റുകൾ നേടുകയാണ് ലക്ഷ്യമെന്നും ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുപാർട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകളും പുരോഗമിക്കുകയാണ്.

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് 2020 സെപ്റ്റംബറിൽ ശിരോമണി അകാലിദൾ എൻഡിഎ വിട്ടത്. ഇതിന് പിന്നാലെ അന്നത്തെ കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്ന ഹർസിമ്രത് കൗർ ബാദൽ രാജിവെക്കുകയും ചെയ്തിരുന്നു.

2027ൽ പഞ്ചാബിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തുമെന്ന് അമിത് ഷാ കഴിഞ്ഞ മാസം ഡൽഹി സന്ദർശനത്തിനിടെയും നവംബർ ഒന്നിന് ചണ്ഡീഗഢിലെത്തിയപ്പോഴും പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒഴികെയുള്ള ആശയപരമായി യോജിക്കുന്ന പാർട്ടികളുമായി സഖ്യത്തിന് തയ്യാറാണെന്ന് സുഖ്ബീർ സിങ് ബാദലും നേരത്തെ വ്യക്തമാക്കിയിരുന്നു.

2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിരോമണി അകാലിദളും വെവ്വേറെയാണ് മത്സരിച്ചത്. 117 അംഗ നിയമസഭയിൽ ബിജെപിക്ക് രണ്ട് സീറ്റുകളും ശിരോമണി അകാലിദളിന് മൂന്ന് സീറ്റുകളുമാണ് ലഭിച്ചത്. ആറ് വർഷത്തിന് ശേഷമുള്ള ഇരുപാർട്ടികളുടെയും പുനഃസഖ്യം 2027ലെ തിരഞ്ഞെടുപ്പിലെ പ്രധാന രാഷ്ട്രീയ നീക്കമായി മാറുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix