Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇ പി ജയരാജന്റെ ആരോപണങ്ങൾ തെറ്റ്; പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകി പി ജയരാജൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഇ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് സിപിഐഎം നേതൃത്വത്തെ അറിയിച്ച് പി ജയരാജൻ. ദുബൈയിലെ പ്രവാസി സംഘടനാ നേതാവിന്റെ ആവശ്യപ്രകാരം ഒരു വിഷയം പരിഹരിക്കാൻ ചർച്ച നടത്തിയപ്പോഴുള്ള ചിത്രമാണ് വിവാദത്തിന് കാരണമായതെന്ന് പി ജയരാജൻ വിശദീകരിച്ചു. 2023 നവംബറിൽ പകർത്തിയ ചിത്രം 2026ലേതെന്ന പേരിൽ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചു.

ഇ പി ജയരാജന്റെ പരാതിയിൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചതിന് പിന്നാലെയാണ് പി ജയരാജൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പിണറായി വിജയനെയും നേരിൽ കണ്ട് വിശദീകരണം നൽകിയത്. ദുബൈയിലെ ചർച്ചയ്ക്ക് മുൻകൈയെടുത്ത പ്രവാസി സംഘടനാ നേതാവ് എൻ കെ കുഞ്ഞമ്മദിനെ അന്വേഷണ കമ്മീഷൻ കേൾക്കണമെന്നും പി ജയരാജൻ ആവശ്യപ്പെടും. എന്നാൽ വിഷയത്തിൽ വിശദീകരണം നൽകേണ്ടത് അന്വേഷണ കമ്മീഷന് മുന്നിലാണെന്നായിരുന്നു നേതാക്കളുടെ മറുപടി.

ഇ പി ജയരാജനെതിരെ പി ജയരാജൻ നേരത്തെ ഉന്നയിച്ച ആരോപണങ്ങളിലും പാർട്ടി അന്വേഷണം നടത്താൻ സിപിഐഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് അന്വേഷണം. കെ എൻ ബാലഗോപാലും ടി പി രാമകൃഷ്ണനും അംഗങ്ങളായ രണ്ടംഗ കമ്മീഷനെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ഇതേ കമ്മീഷൻ തന്നെയാണ് മാങ്കുളത്തെ റിസോർട്ടുമായി ബന്ധപ്പെട്ട് ഇ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങളും പരിശോധിക്കുക.

2022 ഡിസംബറിൽ ചേർന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വൈദേകം റിസോർട്ടിന്റെ നിർമാണവും ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് പി ജയരാജൻ ആരോപണങ്ങൾ ഉന്നയിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചാണ് ഇ പി ജയരാജനും കുടുംബവും റിസോർട്ടിന്റെ ഭാഗമായതെന്നായിരുന്നു ആരോപണം. ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരയും മകൻ ജയ്‌സണും റിസോർട്ടിന്റെ ഡയറക്ടർമാരാണെന്നും പി ജയരാജൻ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ റിസോർട്ടുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നായിരുന്നു ഇ പി ജയരാജന്റെ വിശദീകരണം. ഭാര്യ ഇന്ദിരയുടെ വിരമിക്കൽ ആനുകൂല്യമായി ലഭിച്ച തുക നിക്ഷേപിച്ചാണ് ഇന്ദിരയും മകനും റിസോർട്ടിന്റെ ഭാഗമായതെന്നും വിവാദങ്ങൾ ഉയർന്നതോടെ ഇരുവരും പിന്മാറിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നീട് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം റിസോർട്ട് ഏറ്റെടുക്കുകയും ചെയ്തു.

ആരോപണങ്ങളിൽ പാർട്ടിതലത്തിൽ അന്വേഷണമോ നടപടിയോ ഉണ്ടാകാത്തതിനെ തുടർന്ന് 2025ൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും പി ജയരാജൻ വിഷയം ഉന്നയിച്ചു. തെളിവുകൾ സഹിതമാണ് വീണ്ടും അന്വേഷണം വേണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ടുവെച്ചതെന്നാണ് വിവരം. ഇ പി ജയരാജന്റെ ഭാഗത്തുനിന്ന് അനധികൃത സ്വത്ത് സമ്പാദനമോ വഴിവിട്ട ഇടപെടലുകളോ നടന്നിട്ടുണ്ടെങ്കിൽ പാർട്ടി നടപടി സ്വീകരിക്കണമെന്നാണ് പി ജയരാജന്റെ നിലപാട്. തുടർന്നുള്ള ചർച്ചകൾക്കൊടുവിലാണ് അന്വേഷണ കമ്മീഷനെ നിയോഗിക്കാൻ നേതൃത്വം തീരുമാനിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix