Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഷാഫി പറമ്പിലിന് മറുപടിയുമായി രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം∙ കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവന കെപിസിസി പ്രസിഡന്റ് വിലക്കിയെങ്കിലും രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ മകൻ വീണ്ടും ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. രാഷ്ട്രീയത്തിൽ ശത്രുക്കളെ തിരിച്ചറിയാൻ എളുപ്പമാണ്. പക്ഷേ കൂടെനിന്നവരുടെ യഥാർഥ മുഖം തിരിച്ചറിയാനാണു പ്രയാസം എന്നാണ് അമൽ ഉണ്ണിത്താൻ എഴുതിയത്. ഷാഫി പറമ്പിലിന്റെ ചിത്രത്തിനൊപ്പം ബാഹുബലി സിനിമയിലെ രംഗം എഐ സഹായത്തോടെ ഷാഫിയുടെ മുഖം ചേർത്തു നിർമിച്ച് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നിൽനിന്നും കുത്തുന്നതായിട്ടാണ് പോസ്റ്റിലെ ചിത്രം. ഒപ്പം ഇനിയും എത്ര കഥകൾ പുറത്തുവരാനുണ്ടോ? എന്ന ചോദ്യവും കുറിപ്പിൽ ചോദിച്ചിട്ടുണ്ട്.
ഷാഫി പറമ്പിൽ എ ഗ്രൂപ്പ് അല്ലെന്നും അങ്ങനെയാണെങ്കിൽ അത് എട്ടാമത്തെ അദ്ഭുതമായിരിക്കുമെന്നും കഴിഞ്ഞ ദിവസം രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞിരുന്നു. സോളർ കേസിന്റെ കാലത്ത് ഉമ്മൻ ചാണ്ടിയെ താൻ പ്രതിരോധിച്ചപ്പോൾ ഒപ്പമുണ്ടെന്നു പറഞ്ഞിരുന്ന പലരും അദ്ദേഹത്തെ കൈവിട്ടുവെന്നും ഷാഫിയെ ഉന്നമിട്ട് ഉണ്ണിത്താൻ തുറന്നടിച്ചിരുന്നു. ഉണ്ണിത്താൻ ഉമ്മൻ ചാണ്ടിയെ പരസ്യമായി പിന്തുണച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ മറിയാമ്മ ഉമ്മനും മക്കളായ ചാണ്ടി ഉമ്മൻ എംഎൽഎയും മറിയയും പറഞ്ഞു. ഉമ്മൻ ചാണ്ടിക്കൊപ്പം ഷാഫി നിന്നില്ലേ എന്ന ചോദ്യത്തോട് ‘എല്ലാവരും അവരവരുടെ രീതിയിൽ ഒപ്പമുണ്ടായിരുന്നു’ എന്നു ചാണ്ടി പറഞ്ഞപ്പോൾ, ഉമ്മൻ ചാണ്ടിയുടെ അവസാനകാലത്ത് ഷാഫി അദ്ദേഹത്തെ തള്ളിയെന്നായിരുന്നു മറിയാമ്മയുടെ പ്രതികരണം.കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾ കൈവിട്ടതോടെയാണ് അനാവശ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയും ഇടപെട്ടത്. ഉണ്ണിത്താനെ ഫോണിൽ വിളിച്ച് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു അതേസമയം, പരസ്യപ്രതികരണം വേണ്ടെന്ന് ഷാഫിയോടും ആവശ്യപ്പെട്ടു. എന്നാൽ വീണ്ടും വിഷയത്തിൽ രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ ഫെയ്സ്ബുക്കിലൂടെ പ്രതികരണം തുടരുകയാണ്.

എഫ് ബി പോസ്റ്റിന്റെ പൂർണരൂപം

കേട്ടതും കേൾക്കാത്തതുമായ പല കഥകളും ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു!
രാഷ്ട്രീയത്തിൽ ശത്രുക്കളെ തിരിച്ചറിയാൻ എളുപ്പമാണ്. പക്ഷേ, കൂടെനിന്നവരുടെ യഥാർഥ മുഖം തിരിച്ചറിയാനാണ് പ്രയാസം!
ആട്ടിൻതോലിട്ട ചെന്നായ എന്നൊക്കെ പറയുന്നത് വെറുതെയല്ലല്ലോ!
ഇനിയും എത്ര കഥകൾ പുറത്തുവരാനുണ്ടോ? കാലം പല ചോദ്യങ്ങൾക്കും ഉത്തരം നൽകട്ടെ.
സത്യങ്ങൾ ഇനിയും മറഞ്ഞിരിക്കരുത്!

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix